പൂക്കളങ്ങളും തുമ്പക്കുടങ്ങളുമായ്
മഹാബലിയെ വരവേല്‍ക്കാന്‍
നടുമുറ്റമൊരുക്കി
മനോഹരമായ്.
മഹാബലിക്കമ്പടിക്കായ്
കൈകളില്‍ പൂത്താലവുമായ്
കസവുടുത്ത
ശാലീന സുന്ദരിമാര്‍
മുഗ്ദ്ധഹാസം തൂകി നിന്നു നിരയായ്.
സമത്വസുന്ദരം
മാവേലി തന് കാലം
പുകഴ്ത്തു പാട്ടുമുഴങ്ങുമന്തരീക്ഷം.
പക്ഷെ, മതവൈരികള്‍
തീര്‍ക്കും
തീക്കുണ്ഡത്തിലെരിഞ്ഞു നില്ക്കും
`കള്ളവും' ചതിയും
പൊളിവചനങ്ങളും'
നടമാടും നരകമാം' നാടു കാണ്‍കെ
രാവണന്മാരുടെ ചതിയില്‍
കുടുങ്ങിയ
സീതമാരുടെ വിലാപം കേള്‍ക്കെ,
അസ്വസ്ഥമാനസനായ് മാവേലി
പ്രജകള്‍
തന്നധഃപതനത്തില്
കദനത്തില്‍ കനം തൂങ്ങും മനസ്സുമായ്
മടങ്ങി, നിരാശനായ്
കണ്ണീരോടെ
കവികള്‍ മാത്രം രാപ്പാടികളെ പോല്‍-
സമത്വത്തിന്
സുഗന്ധം പരത്തും
സ്നേഹപ്പൂക്കള്‍ വിരിഞ്ഞു നില്ക്കട്ടെ
മനുഷ്യമനസ്സുകളില്‍
നിരന്തരമെന്ന
സ്നേഹഗീതം വീണ്ടും പാടി നടക്കുന്നു.
***********