Image

മടക്കയാത്ര (കവിത) വാസുദേവ്‌ പുളിക്കല്‍

Published on 21 September, 2011
മടക്കയാത്ര (കവിത) വാസുദേവ്‌ പുളിക്കല്‍
പൂക്കളങ്ങളും തുമ്പക്കുടങ്ങളുമായ്‌
മഹാബലിയെ വരവേല്‍ക്കാന്‍
നടുമുറ്റമൊരുക്കി മനോഹരമായ്‌.
മഹാബലിക്കമ്പടിക്കായ്‌
കൈകളില്‍ പൂത്താലവുമായ്‌
കസവുടുത്ത ശാലീന സുന്ദരിമാര്‍
മുഗ്‌ദ്ധഹാസം തൂകി നിന്നു നിരയായ്‌.

സമത്വസുന്ദരം മാവേലി തന്‍ കാലം
പുകഴ്‌ത്തു പാട്ടുമുഴങ്ങുമന്തരീക്ഷം.

പക്ഷെ, മതവൈരികള്‍ തീര്‍ക്കും
തീക്കുണ്ഡത്തിലെരിഞ്ഞു നില്‍ക്കും
`കള്ളവും' ചതിയും പൊളിവചനങ്ങളും'
നടമാടും നരകമാം' നാടു കാണ്‍കെ
രാവണന്മാരുടെ ചതിയില്‍ കുടുങ്ങിയ
സീതമാരുടെ വിലാപം കേള്‍ക്കെ,
അസ്വസ്‌ഥമാനസനായ്‌ മാവേലി
പ്രജകള്‍ തന്നധഃപതനത്തില്‍
കദനത്തില്‍ കനം തൂങ്ങും മനസ്സുമായ്‌
മടങ്ങി, നിരാശനായ്‌ കണ്ണീരോടെ

കവികള്‍ മാത്രം രാപ്പാടികളെ പോല്‍-


സമത്വത്തിന്‍ സുഗന്ധം പരത്തും
സ്‌നേഹപ്പൂക്കള്‍ വിരിഞ്ഞു നില്‍ക്കട്ടെ
മനുഷ്യമനസ്സുകളില്‍ നിരന്തരമെന്ന
സ്‌നേഹഗീതം വീണ്ടും പാടി നടക്കുന്നു.

***********
മടക്കയാത്ര (കവിത) വാസുദേവ്‌ പുളിക്കല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക