Image

വടിവേലുവിന്റെ ചിത്രത്തില്‍ പാര്‍വതി ഓമനക്കുട്ടന്‍ നായികയെന്ന്‌ സൂചന

Published on 22 April, 2013
വടിവേലുവിന്റെ ചിത്രത്തില്‍ പാര്‍വതി ഓമനക്കുട്ടന്‍ നായികയെന്ന്‌ സൂചന
തമിഴ്‌ സൂപ്പര്‍ കോമഡി താരം വടിവേലു നായകനാകുന്ന കോമഡി ചിത്രമായ ഗജ ബുജ ബുജ ഗണ തെന്നാലി രാമനും കൃഷ്‌ണദേവരായരും എന്ന ചിത്രത്തില്‍ പാര്‍വതി ഓമനക്കുട്ടന്‍ നായികയാവുന്നുവെന്ന്‌ റിപ്പോര്‍ട്ട്‌. പോടാ പോടി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ യുവരാജ്‌ ആണ്‌ ഈ ചിത്രം ഒരുക്കുന്നത്‌.

എന്നാല്‍ വടിവേലുവിന്റെ നായികയാവുന്നു എന്ന കാര്യം പാര്‍വതി തന്നെ നിഷേധിച്ചു. വടിവേലുവിനൊപ്പമുള്ള ചിത്രത്തില്‍ താന്‍ ഒപ്പു വച്ചിട്ടില്ലെന്നും ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ വെറും അഭ്യൂഹങ്ങള്‍ മാത്രമാണെന്നും പാര്‍വതി വിശദീകരിച്ചു.

അതേസമയം തമിഴിലെ തന്നെ രണ്ട്‌ പ്രമുഖ നിര്‍മ്മാണ കന്‌പനികളുമായി ചര്‍ച്ച നടത്തി വരികയാണെന്ന്‌ പാര്‍വതി പറഞ്ഞു.
വടിവേലുവിന്റെ ചിത്രത്തില്‍ പാര്‍വതി ഓമനക്കുട്ടന്‍ നായികയെന്ന്‌ സൂചനവടിവേലുവിന്റെ ചിത്രത്തില്‍ പാര്‍വതി ഓമനക്കുട്ടന്‍ നായികയെന്ന്‌ സൂചന
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക