Image

വിവാഹ കാര്യത്തില്‍ പക്വത പാലിക്കാമായിരുന്നു: മഞ്‌ജു വാര്യര്‍

Published on 22 April, 2013
വിവാഹ കാര്യത്തില്‍ പക്വത പാലിക്കാമായിരുന്നു: മഞ്‌ജു വാര്യര്‍
താനും ദിലീപുമായുള്ള വിവാഹത്തില്‍ കുറച്ചുകൂടി പക്വത പാലിക്കാമായിരുന്നുവെന്നും എടുത്തുചാട്ടം ശരിയായില്ലെന്നും നടി മഞ്‌ജു വാര്യര്‍ ഒരു മാഗസിന്‌ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എന്നാല്‍ എന്നാല്‍ എടുത്തുചാടി വിവാഹം ചെയ്‌തതുകൊണ്ട്‌ ഇതുവരെ കുഴപ്പങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും സ്റ്റാര്‍ ആന്റ്‌ സ്‌റ്റൈല്‍ എന്ന സിനിമാ മാഗസിന്‌ നല്‍കിയ അഭിമുഖത്തില്‍ മഞ്‌ജു വ്യക്തമാക്കി.

അഭിമുഖത്തിനിടെ സിനിമയില്‍ ദിലീപ്‌-കാവ്യ കൂട്ടുകെട്ട്‌ കാണുമ്പോള്‍ അസൂയ തോന്നാറുണ്ടോ എന്ന ചോദ്യത്തില്‍ നിന്ന്‌ കാവ്യ ഒഴിഞ്ഞുമാറി. താനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രം ചോദിച്ചാല്‍ മതിയെന്ന മറുപടിയാണ്‌ മഞ്‌ജു നല്‍കിയത്‌.

ദിലീപിന്റെയും മഞ്‌ജു വാര്യരുടെയും കുടുംബ ജീവിതത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടെന്നും ഇരുവരും വിവാഹമോചനത്തിന്റെ വക്കിലാണെന്നും മറ്റുമുള്ള റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നതിനിടെയുള്ള മഞ്‌ജുവിന്റെ അഭിമുഖത്തിലെ പ്രതികരണം വാര്‍ത്താ പ്രാധാന്യം നേടുന്നു.
വിവാഹ കാര്യത്തില്‍ പക്വത പാലിക്കാമായിരുന്നു: മഞ്‌ജു വാര്യര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക