Image

ഗുരുദേവന്‍ പാവങ്ങളുടെ രക്ഷകന്‍: കാരൂര്‍ സോമന്‍

ജോയിച്ചന്‍ പുതുക്കുളം Published on 22 September, 2011
ഗുരുദേവന്‍ പാവങ്ങളുടെ രക്ഷകന്‍: കാരൂര്‍ സോമന്‍
സൗത്ത്‌ഹാള്‍ (ലണ്ടന്‍): ശ്രീനാരായണ ഗുരുമിഷന്‍ യു.കെയുടെ ആഭിമുഖ്യത്തില്‍ സെപ്‌റ്റംബര്‍ 17-ന്‌ സൗത്ത്‌ ഹാളിലെ ക്രൈസ്റ്റ്‌ ദി റെഡീമര്‍ ചര്‍ച്ച്‌ ഹാളില്‍ ഗുരുപൂജകളും ശേഷം ഗുരുജയന്തി ആഘോഷ പരിപാടികള്‍ നിലവിളക്ക്‌ കൊളുത്തി ഉദ്‌ഘാടനം ചെയ്‌തു.

വിഭവസമൃദ്ധമായ ഓണസദ്യയ്‌ക്കുശേഷം പ്രസിഡന്റ്‌ ഡോ. യതീഷിന്റെ അധ്യക്ഷതയില്‍ നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പ്രമുഖ സാഹിത്യകാരന്‍ കാരൂര്‍ സോമന്‍ മുഖ്യപ്രഭാഷണം നടത്തി. യെരുശലേമില്‍ യേശുക്രിസ്‌തു പാപികളുടെ രക്ഷകനായി ജന്മമെടുത്തപ്പോള്‍, നാരായണ ഗുരു പാവപ്പെട്ട മനുഷ്യരുടെ രക്ഷയ്‌ക്കായി ചെമ്പഴന്തിയില്‍ ജന്മമെടുത്തു. 1916-ല്‍ നമുക്ക്‌ ജാതി വേണ്ടെന്നും മനുഷ്യരെ ഒന്നായി കാണണമെന്നും അദ്ദേഹം വിളംബരം ചെയ്‌തപ്പോള്‍, ഇന്ന്‌ ജാതിയും മതവും ഈശ്വരനേക്കാള്‍ വളര്‍ന്ന്‌ മനുഷ്യര്‍ ജഡീകരായി മാറിയെന്ന്‌ കാരൂര്‍ സോമന്‍ അഭിപ്രായപ്പെട്ടു. അദ്ധ്യക്ഷപ്രസംഗത്തില്‍ ഡോ. യതീഷ്‌ ഗുരുദേവ ദര്‍ശനങ്ങളെ ഉള്‍ക്കൊള്ളാനും, ആശംസാ പ്രസംഗത്തില്‍ സെക്രട്ടറി ഡോ. പാരീഷ്‌ ഭാസി ഗുരുദേവന്‍ നല്‍കിയ ആത്മീയാനുഗ്രങ്ങളെ അനുഭവിപ്പിപ്പാനും ഉപദേശിച്ചു.

തിരുവാതിരകളിക്ക്‌ തുടക്കംകുറിച്ചുകൊണ്ട്‌ കലാപരിപാടികള്‍ ആരംഭിച്ചു. മലയാളത്തനിമ നിറഞ്ഞ വിവിധയിനം നൃത്താവിഷ്‌കാരങ്ങള്‍ കുട്ടികള്‍ അടക്കമുള്ള യുവസുന്ദരിമാര്‍ അവതിപ്പിച്ചു. മലയാള മണ്ണിന്റെ മനോഹാരിത നിറഞ്ഞ ഗാനങ്ങളും ഹാസ്യപരിപാടികളും പ്രേക്ഷകരെ ആനന്ദത്തിലാറാടിച്ചു. കലാപരിപാടികള്‍ക്ക്‌ തമ്പി നേതൃത്വം നല്‍കി. തങ്കരാജ്‌ സ്വാഗതവും ഷാജി ശിവാനന്ദന്‍ നന്ദിയും പറഞ്ഞു. ഗുരു മിഷന്‍ ഓഫ്‌ ദി യു.കെ സെക്രട്ടറി ഡോ പാരീജ്‌ ഭാസി അറിയിച്ചതാണിത്‌. (079 448 62455)
ഗുരുദേവന്‍ പാവങ്ങളുടെ രക്ഷകന്‍: കാരൂര്‍ സോമന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക