Image

നടി വിദ്യാ ബാലന്‍ കാന്‍ ഫിലിം ഫെസ്റ്റിവല്‍ ജൂറി

Published on 24 April, 2013
നടി വിദ്യാ ബാലന്‍ കാന്‍ ഫിലിം ഫെസ്റ്റിവല്‍ ജൂറി
അറുപത്തിയാറാമത്‌ കാന്‍ ഫിലിം ഫെസ്റ്റിവല്‍ ജൂറിയായി പ്രശസ്‌ത നടി നടി വിദ്യാ ബാലനെ തെരഞ്ഞെടുത്തു. ജൂറിയുടെ അദ്ധ്യക്ഷന്‍ വിഖ്യാത ഹോളിവുഡ്‌ സംവിധായകന്‍ സ്റ്റീവന്‍ സ്‌പില്‍ബെര്‍ഗാണ്‌. വിദ്യാ ബാലനെ കൂടാതെ ലൈഫ്‌ ഒഫ്‌ പൈ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ആങ്‌ ലീയും ജൂറിയാകും. ഫ്രാന്‍സില്‍ നടക്കുന്ന മേളയില്‍ വിദ്യയെ കൂടാതെ ഹ്രസ്വചിത്രങ്ങളുടെ ജൂറി അംഗമായി ഇന്ത്യയില്‍ നിന്ന നന്ദിതാ ദാസുമുണ്ട്‌.

ഓസ്‌കാര്‍ ജേതാക്കളായ ക്രിസ്റ്റഫര്‍ വാള്‍ട്ട്‌സ്‌, നിക്കോള്‍ കിഡ്‌മാന്‍, ജപ്പാന്‍ സംവിധായകന്‍ നവോമി കവാസെ, സ്‌കോട്ടലന്‍ഡ്‌ സംവിധായകന്‍ ലിന്‍ രാംസെ, ഫ്രഞ്ച്‌ നടനും സംവിധായകനുമായ ഡാനിയേല്‍ ഓട്ടില്‍, റൊമാനിയന്‍ സംവിധായകന്‍ ക്രിസ്റ്റ്യന്‍ മുഗിയു എന്നിവരാണ്‌ മറ്റ്‌ ജൂറി അംഗങ്ങള്‍.

മേയ്‌ 15 മുതല്‍ 26 വരെ നടക്കുന്ന ഫിലിം ഫെസ്റ്റിവലില്‍ 19 ചിത്രങ്ങളാണ്‌ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്‌. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഇന്ത്യയില്‍ നിന്ന്‌ നാലു ചിത്രങ്ങളാണ്‌ പ്രദര്‍ശിപ്പിക്കുന്നത്‌.
നടി വിദ്യാ ബാലന്‍ കാന്‍ ഫിലിം ഫെസ്റ്റിവല്‍ ജൂറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക