Image

സംഗീതത്തിന്റെയും ഹാസ്യത്തിന്റെയും വസന്തം വിരിയിച്ചു ദിലീപ് ഷോ

Published on 24 April, 2013
സംഗീതത്തിന്റെയും ഹാസ്യത്തിന്റെയും വസന്തം വിരിയിച്ചു ദിലീപ് ഷോ
പെര്‍ത്ത്: ഏപ്രില്‍ 19 ന് (വെള്ളി) വൈകിട്ട് ദിലീപും സംഘവും സംഗീത ഹാസ്യ ഷോ അവതരിപ്പിച്ചു. ഗാന സംഗീത വിസ്മയം തീര്‍ത്തുകൊണ്ട് ഗാന കോകിലം റിമി ടോമിയും നൃത്ത ചുവടുകള്‍ കൊണ്ട് മാസ്മരികത തീര്‍ത്ത മൈഥിലിയും ഹാസ്യത്തിന്റെയും കോമഡിയുടെയും മാലപടക്കം പൊട്ടിച്ചു ദിലീപ്, കലാഭവന്‍ ഷാജോണ്‍, സുബി സുരേഷ്, ഹരിശ്രീ യുസഫ്, നെല്‍സണ്‍ എന്നിവര്‍ അരങ്ങു തകര്‍ത്തു. 

പെര്‍ത്തിന്റെ ചരിത്രത്തില്‍ ആദ്യമായി എല്ലാ മലയാളി സംഘടനകളും ഒരുമിച്ചു നടത്തിയ ദിലീപ് ഷോ വിജയമയിരുന്നു.

ഐപ്പ് ചുണ്ടാമാന്നില്‍ സ്വാഗതം ആശംസിച്ചു. സുഭാഷ് മങ്ങാട്ട് കൃതജ്ഞത രേഖപ്പെടുത്തി. ചീഫ് ഗസ്റ്റ് ആയി കോറല്‍ ഗ്രൂപ്പ് എംഡി സുനില പങ്കെടുത്തു. ഭാഗ്യനറുക്കെടുപ്പില്‍ അനഘ സുഭാഷ് വിജയിച്ചു. സൂപ്പര്‍സ്റ്റാര്‍ ദിലീപ് സമ്മാനദാനം നിര്‍വഹിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക