Image

കൂടുതല്‍ മലയാള സിനിമകള്‍ ചെയ്യാന്‍ താത്‌പര്യം: ഇഷാ തല്‍വാര്‍

Published on 25 April, 2013
കൂടുതല്‍ മലയാള സിനിമകള്‍ ചെയ്യാന്‍ താത്‌പര്യം: ഇഷാ തല്‍വാര്‍
മലയാളത്തില്‍ ഇനിയും കൂടുതല്‍ സിനിമകള്‍ ചെയ്യാന്‍ താത്‌പര്യമെന്ന്‌ തട്ടത്തിന്‍ മറയത്ത്‌ ഫെയും ഇഷാ തല്‍വാര്‍ പറഞ്ഞു. മലയാള സിനിമയിലെ ചില സംവിധായകരുമായി താന്‍ ചര്‍ച്ചയിലാണ്‌. തട്ടത്തിന്‍ മറയത്ത്‌ എന്ന സിനിമ നല്ലൊരു പ്ലാറ്റ്‌ഫോമാണ്‌ നല്‍കിയത്‌. അതിനാല്‍ തന്നെ കൂടുതല്‍ മലയാള സിനിമകള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നും ഈ യുവ നടി പറഞ്ഞു.

സിനിമകള്‍ കൂടാതെ നിരവധി പരസ്യ ചിത്രങ്ങളും ഇഷ ചെയ്യുന്നുണ്ട്‌. തെലുങ്കില്‍ഗുണ്ടെ ജാരി ഗല്ലാന്തയിണ്ടെ എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ വേഷമാണ്‌ ഇഷ ചെയ്‌തത്‌.

ഇഷ തല്‍വാര്‍ നായികയായ തമിഴ്‌ ചിത്രവും റിലീസിന്‌ ഒരുങ്ങുകയാണ്‌. 1981ല്‍ രജനികാന്ത്‌ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച തില്ലു മല്ലു എന്ന ചിത്രത്തിന്റെ റീമേക്ക്‌ ആണിത്‌. 2000ല്‍ ഹിന്ദി ചിത്രമായ ഹമാര ദില്‍ ആപ്‌കേ പാസ്‌ ഹൈയില്‍ പ്രീതി സിന്റയുടെ സഹോദരി വേഷമാണ്‌ ഇഷ ആദ്യമായി വെള്ളിത്തിരയില്‍ അവതരിപ്പിച്ചത്‌.
കൂടുതല്‍ മലയാള സിനിമകള്‍ ചെയ്യാന്‍ താത്‌പര്യം: ഇഷാ തല്‍വാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക