Image

ഖുര്‍ആന്‍ അവാര്‍ഡ്‌ സംഗമം : സി.എ. സഈദ്‌ ഫാറൂഖി മുഖ്യപ്രഭാഷണം നടത്തും

എം.കെ.ആരിഫ്‌ Published on 22 September, 2011
ഖുര്‍ആന്‍ അവാര്‍ഡ്‌ സംഗമം : സി.എ. സഈദ്‌ ഫാറൂഖി മുഖ്യപ്രഭാഷണം നടത്തും
ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹീ സെന്‍റര്‍ സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ പരീക്ഷ അവാര്‍ഡ്‌ ദാനസംഗമം വെളളിയാഴ്‌ച വൈകുന്നേരം 6 മണിക്ക്‌ മദീനഖലീഫ മര്‍കസുദ്ദഅ്‌വയില്‍ നടക്കും. കേരള സംസ്‌ഥാന പാഠപുസ്‌തകസമിതി അംഗവും സി.ഐ.ഇ.ആര്‍ ഡയറക്‌ടറുമായ സി.എ. സഈദ്‌ ഫാറൂഖി മുഖ്യപ്രഭാഷണം നടത്തും. ഖത്തറിലെ വിവിധ വകുപ്പു തലവന്‍മാരും ചാരിറ്റി അസോസിയേഷന്‍ പ്രതിനിധികളും പരിപാടിയില്‍ സംബന്‌ധിക്കും.

ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹീ സെന്‍റര്‍ റമദാനില്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ വിജ്‌ഞാനപരീക്ഷയിലെ വിജയികള്‍ക്കും സെന്ററിന്റെ ഖുര്‍ആന്‍ പഠനവിഭാഗം ആരംഭിച്ച `വെളിച്ചം` പദ്ധതിയിലെ വിജയികള്‍ക്കുമാണ്‌ സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും നല്‍കുക. പ്രായഭേദമന്യേ മൂന്നുവര്‍ഷം കൊണ്ട്‌ വിശുദ്ധഖുര്‍ആനിന്റെ അര്‍ത്ഥവും ആശയവും പഠിക്കുവാന്‍ അവസരം നല്‍കുന്ന പാഠ്യപദ്ധതിയാണ്‌ `വെളിച്ചം`. ഇരുപത്‌ ഘട്ടങ്ങളിലായി നടക്കുന്ന പദ്ധതിയുടെ ഒന്നാംഘട്ടത്തിലെ വിജയികളെയാണ്‌ പരിപാടിയില്‍ ആദരിക്കുന്നത്‌. ഫനാര്‍, അല്‍മുഫ്‌ത്വ ജ്വല്ലറി, അപ്പോളോ ഗോള്‍ഡ്‌, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്‌, ക്വാളിറ്റി ഹൈപ്പര്‍മാര്‍ക്കറ്റ്‌, അല്‍ഫൗരിയ ട്രേഡിങ്ങ്‌ എന്നിവരാണ്‌ വിജയികള്‍ക്കുളള സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്‌തത്‌. ഖുര്‍ആന്‍ വിജ്‌ഞാനപരീക്ഷയില്‍ 50%ല്‍ കൂടുതല്‍ മാര്‍ക്ക്‌ നേടിയവര്‍ക്ക്‌ സര്‍ട്ടിഫിക്കറ്റുകളും പരിപാടിയില്‍ വിതരണം ചെയ്യും.

ദോഹയിലെത്തിയ വിദ്യാഭ്യാസ വിചക്ഷണനും ഗ്രന്‌ഥകാരനുമായ സഈദ്‌ ഫാറൂഖിക്ക്‌ ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹീ സെന്‍റര്‍ പ്രസിഡണ്ട്‌ കെ.എന്‍. സുലൈമാന്‍ മദനിയുടെ നേത്യത്വത്തില്‍ സ്വീകരണം നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക