പ്രശസ്‌ത നടി മീരാ ജാസ്‌മിന്‍ മദ്യത്തിന് അടിമയെന്ന് റിപ്പോര്‍ട്ട്.
നിര്‍മ്മാതാക്കളോട് ഏറ്റവും വിലകൂടിയ വിദേശമദ്യം തന്നെ തനിക്ക് വേണമെന്ന മീര
ആവശ്യപ്പെടാറുണ്ടത്രേ. അതിനൊപ്പം കനത്ത പ്രതിഫലവും. ഇതൊക്കെ നല്‍കിയാലും മീര
സമയത്തിന് ഷൂട്ടിങ് സെറ്റില്‍ എത്തുകയുമില്ല. ഇതിന് കാരണമായി എല്ലാവരും
പറയുന്നത് രാത്രി മുഴുവന്‍ നീളുന്ന മദ്യപാനത്തെക്കുറിച്ചാണ്. മദ്യത്തിന്റെ
കെട്ടുവിടാത്തത് കാരണമാണ് മിക്കപ്പോഴും മീരയ്‌ക്ക് കൃത്യസമയത്ത്
സെറ്റിലെത്താന്‍ കഴിയാത്തതെന്നാണ് പലരും പറയുന്നത്.
താരസംഘടനയായ അമ്മ
മീരയുടെ അച്ചടക്കമില്ലാത്ത നടപടികളില്‍ സഹികെട്ട് അവരെ അടുത്തിടെ നടന്ന സ്‌റ്റേജ്
ഷോകളില്‍ നിന്നും ഒഴിവാക്കിയിരുന്നു.
മാന്‍ഡലിന്‍ വിദഗ്‌ധന്‍ യു രാജേഷുമായി
പ്രണയത്തിലായതിന് പിന്നാലെയാണ് മീരയെക്കുറിച്ച് പല കഥകള്‍ കേള്‍ക്കാന്‍
തുടങ്ങിയത്. ഇരുവരും ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയെന്നും ഉടന്‍
വിവാഹിതരാകുമെന്നും റിപ്പോര്‍ട്ടുകളുണ്ടായി. പല അഭിമുഖങ്ങളിലും പ്രണയ,
വിവാഹവാര്‍ത്തകള്‍ മീര ശരിവെയ്‌ക്കുകയും ചെയ്‌തു. എന്നാല്‍ വിവാഹവും
വേണ്ടെന്നുവെച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
എന്നിട്ടും
നടിയ്‌ക്ക് വിലക്കേര്‍പ്പെടുത്താന്‍ അമ്മ ഭാരവാഹികള്‍ തയ്യാറായിട്ടില്ല. പക്ഷേ
കയ്യിലിരിപ്പിന്റെ ഗുണം കാരണം മലയാളസിനിമയില്‍ മീരയ്‌ക്ക് അപ്രഖ്യാപിത
വിലക്കുണ്ടെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. എന്നാല്‍ ഇത്തരം ആരോപണങ്ങളില്‍
കഴമ്പില്ലെന്നാണ് മീരയുമായി അടുപ്പമുള്ള വ!ൃത്തങ്ങള്‍ സൂചിപ്പിയ്‌ക്കുന്നത്.