Image

ഇപ്‌സ്‌വിച്ച് മലയാളി അസോസിയേഷന്‍ വിഷു, ഈസ്റ്റര്‍ ആഘോഷിച്ചു

Published on 27 April, 2013
ഇപ്‌സ്‌വിച്ച് മലയാളി അസോസിയേഷന്‍ വിഷു, ഈസ്റ്റര്‍ ആഘോഷിച്ചു
ബ്രിസ്‌ബെന്‍: ഇപ്‌സ്‌വിച്ച് മലയാളി അസോസിയേഷന്‍ വിഷു, ഈസ്റ്റര്‍ ആഘോഷങ്ങള്‍ സംയുക്തമായി ആഘോഷിച്ചു. സെന്റ് തോമസ് ആംഗ്ലിക്കന്‍ ചര്‍ച്ച് ഹാളില്‍ നടന്ന പരിപാടികള്‍ ഫാ. ജോസഫ് തോട്ടങ്കര ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കെ.പി. ജഗ്ജീവ്കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാര്‍ലിറ്റ് പുതുശേരില്‍ സ്വാഗതമാശംസിച്ചു. 

സിയോന സോമി, എറിന്‍ മേരി ബോബി, അജ്ഞന, അനീസ ജിയോ, മരീസ ജിയോ, ജൂലിയ സിജോ എന്നിവര്‍ നൃത്തനൃത്യങ്ങള്‍ അവതരിപ്പിച്ചു. ഇപ്‌സ് വിച്ച് മേഖലയിലെ കുട്ടികള്‍ക്കായി ഗ്രൂപ്പ് അടിസ്ഥാനത്തില്‍ നടത്തിയ ഫാന്‍സിഡ്രസ് മത്സരം വേറിട്ട കാഴ്ചയായി. 

ഫാന്‍സിഡ്രസ് മത്സര വിജയികള്‍

ഇപ്‌സ്‌വിച്ച് മലയാളി അസോസിയേഷന്‍ വിഷു-ഈസ്റ്റര്‍ ആഘോഷത്തോടനുബന്ധിച്ച് ഇപ്‌സ് വിച്ച് മേഖലയിലെ കുട്ടികള്‍ക്കായി ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ഫാന്‍സി ഡ്രസ് മത്സരം സംഘടിപ്പിച്ചു. വാശിയേറിയ മത്സരം കാണികളുടെ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി. 

ഗ്രൂപ്പ് എയില്‍ ലേന ഷിജു ഒന്നാം സ്ഥാനവും പൂജ ശ്രീമോന്‍ രണ്ടാം സ്ഥാനവും നേടി. ഗ്രൂപ്പ് ബിയില്‍ ജഫ്രി ജോണി ജോര്‍ജ് ഒന്നാം സ്ഥാനവും ജൂലിയ സിജോ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഗ്രൂപ്പ് സിയില്‍ കൃഷ്ണദര്‍ശന്‍ സന്തോഷ്, അനുജീവന്‍ എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ക്ക് അര്‍ഹരായി.

മത്സരവിജയികള്‍ക്കുള്ള കാഷ് അവാര്‍ഡുകളും ട്രോഫികളും സുനില്‍ കുന്നത്ത്, പ്രശാന്ത് പത്മനാഭന്‍, റാം റിമോക്ക്, ഫാ. ജോസഫ് എന്നിവര്‍ സമ്മാനിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക