Image

ഗുജറാത്തിലെ മുഖ്യമന്ത്രിയും കേരളത്തിലെ തൊഴില്‍മന്ത്രിയും തമ്മില്‍ സംസാരിച്ചു! (കൃഷ്‌ണ)

Published on 25 April, 2013
ഗുജറാത്തിലെ മുഖ്യമന്ത്രിയും കേരളത്തിലെ തൊഴില്‍മന്ത്രിയും തമ്മില്‍ സംസാരിച്ചു! (കൃഷ്‌ണ)
വാര്‍ത്താമാധ്യമങ്ങളിലും സോഷ്യല്‍ നെറ്റ്‌ വര്‍ക്ക്‌ സൈറ്റുകളിലും പ്രധാന ചര്‍ച്ചാവിഷയമായി കണ്ട ഒരു വാര്‍ത്തയാണ്‌ ജനങ്ങളുടെ വോട്ടുനേടി അധികാരത്തിലെത്തിയ ഗുജറാത്ത്‌ മുഖ്യമന്തിയും കേരളത്തിലെ തൊഴില്‍വകുപ്പുമന്ത്രിയും തമ്മില്‍ സംസാരിച്ചു എന്നത്‌.

മുഖ്യമന്ത്രി അതിനെപ്പറ്റി തൊഴില്‍മന്ത്രിയുടെ വിശദീകരണം തേടി എന്നും തൊഴില്‍ വൈദഗ്‌ധ്യ വികസനത്തില്‍ ഗുജറാത്തിന്റെ മാതൃക കേരളത്തില്‍ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചാണ്‌ മോഡിയുമായി താന്‍ ചര്‍ച്ച നടത്തിയതെന്ന്‌ മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞതായും വാര്‍ത്തകളില്‍ കണ്ടു.

നാടിനും നാട്ടുകാര്‍ക്കും ഉതകുന്നത്‌ എവിടെനിന്നായാലും സ്വീകരിക്കുകയും നടപ്പിലാക്കുകയും ചെയ്യുകയാണ്‌ യഥാര്‍ത്ഥ രാജ്യസേവനം എന്ന്‌ ഞാന്‍ കരുതുന്നു. നരേന്ദ്രമോഡി ഏതു രാഷ്ട്രീയ പാര്‍ട്ടിയുടെ ആളെന്നതല്ല, മറിച്ച്‌ ഒരു കഴിവുറ്റ മുഖ്യമന്ത്രി എന്നനിലയില്‍ ലോകനേതാക്കള്‍ വരെ അംഗീകരിച്ച ഒരാളാണ്‌ എന്നതാണ്‌ പ്രധാനം. പിന്നെ ആരെന്തുപറഞ്ഞാലും ഗുജറാത്ത്‌ വികസനത്തിന്‍റെ പാതയിലാണ്‌ എന്നത്‌ ഒരു സത്യമാണ്‌. അവിടുത്തെ ജനങ്ങളുടെ കഠിനപരിശ്രമവും അതിന്‍റെ ഒരു കാരണമാകാം.

മോഡി പറഞ്ഞത്‌ അതുപോലെ നടപ്പിലാക്കുകയല്ലല്ലോ തൊഴില്‍മന്ത്രി ചെയ്‌തത്‌? മോഡിയുടെ അറിവും പരിചയവും കേരളത്തിന്‍റെ വികസനത്തിന്‌ ഉതകുമോ എന്ന്‌ ചിന്തിക്കാന്‍ മാത്രമല്ലേ അദ്ദേഹം ശ്രമിച്ചുള്ളൂ? ഒരു വന്‍വിവാദമാക്കി ഇത്രയേറെ വാര്‍ത്താപ്രാധാന്യം നല്‍കാന്‍ എന്താണ്‌ ഇതിലുള്ളത്‌? ഞാന്‍ നോക്കിയിട്ട്‌ ഒന്നും കാണുന്നില്ല. ഭയമല്ലാതെ. അതേ. ഭയം. ഗുജറാത്തിന്‍റെ പാതയിലൂടെ കേരളം വികസിച്ചാല്‍ ആളുകളെല്ലാം ബി.ജെ.പി.ക്ക്‌ വോട്ട്‌ ചെയ്യുമോ എന്ന ഭയം. പക്ഷെ നല്ലത്‌ ചെയ്‌ത പാര്‍ട്ടി എതാണെന്നല്ലാതെ ആരുടെ പാത പിന്തുടര്‍ന്നു എന്ന്‌ റിസര്‍ച്ച്‌ ചെയ്‌തല്ലല്ലോ ആരും വോട്ടു ചെയ്യുന്നത്‌? പക്ഷെ അത്‌ മനസ്സിലാക്കാന്‍ വോട്ടു ചെയ്യുന്നവരുടെ സ്ഥാനത്തുനിന്ന്‌ ചിന്തിക്കണം. ആ കഴിവാണല്ലോ ഇവിടുത്തെ നേതാക്കന്മാര്‍ക്ക്‌ ഇല്ലാത്തത്‌.

കേരളത്തിന്‍റെ വികസനം എല്ലാത്തിലും മുഖ്യമായി കണ്ട തൊഴില്‍മന്ത്രിയെ അഭിനന്ദിക്കുകയല്ലേ വേണ്ടിയിരുന്നത്‌?അങ്ങനെ ചെയ്യാതെ അദ്ദേഹത്തെ പരിഹസിക്കുന്നവര്‍ കേരളത്തിന്‍റെ മിത്രങ്ങളോ ശത്രുക്കളോ? പൊതുജനം തീരുമാനിക്കട്ടെ.
ഗുജറാത്തിലെ മുഖ്യമന്ത്രിയും കേരളത്തിലെ തൊഴില്‍മന്ത്രിയും തമ്മില്‍ സംസാരിച്ചു! (കൃഷ്‌ണ)
Join WhatsApp News
RAJAN MATHEW DALLAS 2013-05-08 12:57:28
'പിന്നെ ആരെന്തുപറഞ്ഞാലും ഗുജറാത്ത്‌ വികസനത്തിന്‍റെ പാതയിലാണ്‌ എന്നത്‌ ഒരു സത്യമാണ്‌. അവിടുത്തെ ജനങ്ങളുടെ കഠിനപരിശ്രമവും അതിന്‍റെ ഒരു കാരണമാകാം.'
 ഒരു ദിവസത്തെ കൂലി നൂറു രൂപയിൽ താഴെ ! അനാരോഗ്യരായ, അക്ഷരാബ്യാസമില്ലാത്ത ഒരു ജനത ! എവിടെ,  എന്ത്  വികസനം !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക