Image

കളിമണ്ണ്‌: വിമര്‍ശകര്‍ക്ക്‌ മറുപടി റിലീസിംഗിനുശേഷമെന്ന്‌ ശ്വേത

Published on 01 May, 2013
കളിമണ്ണ്‌: വിമര്‍ശകര്‍ക്ക്‌ മറുപടി റിലീസിംഗിനുശേഷമെന്ന്‌ ശ്വേത
ശ്വേതാ മേനോന്റെ പ്രസവരംഗം ചിത്രീകരിച്ചിരിക്കുന്ന കളിമണ്ണ്‌ എന്ന ചിത്രം റിലീസ്‌ ചെയ്‌തുകഴിഞ്ഞ്‌ വിമര്‍ശകര്‍ക്ക്‌ മറുപടി നല്‍കുമെന്ന്‌ നടി ശ്വതാ മേനോന്‍ അഭിമുഖത്തില്‍ പറഞ്ഞു.

ചിത്രത്തില്‍ രണ്ടര മണിക്കൂര്‍ മുഴുവന്‍ പ്രസവം കാണിക്കുകയൊന്നുമല്ല സിനിമയില്‍. ആകെ 45 മിനിറ്റേ ലേബര്‍ റൂമില്‍ ചിത്രീകരണം ഉണ്ടായിരുന്നുള്ളൂ. അതെല്ലാം എഡിറ്റ്‌ ചെയ്‌ത്‌, ബ്ലസി യുടെ ഭാര്യയായ മിനിയെ കാണിച്ച്‌ അവര്‍ ഒകെ പറയുന്ന ഭാഗങ്ങള്‍ മാത്രമേ ബ്ലസി സിനിമയില്‍ കാണിക്കുകയുള്ളുവെന്നും അവര്‍ പറഞ്ഞു.

ഒന്നുമറിയാതെയാണ്‌ ഇവിടെ ആളുകള്‍ പ്രശ്‌നമുണ്ടാക്കിയത്‌. ചിത്രീകരണ സമയത്ത്‌ ഒറ്റ മൊബൈല്‍ പോലും ലേബര്‍ റൂമില്‍ കടത്തയിിരുന്നില്ല. രണ്ട്‌ കാമറ വച്ച്‌ ബ്ലസി ചിത്രീകരിച്ചു. ചെന്നെയില്‍ കൊണ്ടുപോയി ആവശ്യമുള്ള ഭാഗങ്ങള്‍ മാത്രമെടുത്തു. ബാക്കിയെല്ലാം ഡിലീറ്റ്‌ ചെയ്‌തു.

ഈ വിവാദത്തില്‍ ഒരു വനിതാ രാഷ്ട്രീയ നേതാവിന്റെ പ്രസ്‌താവനയാണ്‌ തന്നെ ഏറെ വിഷമിപ്പിച്ചതെന്നും ശ്വേതാ മേനോന്‍ അഭിമുഖത്തില്‍ പറഞ്ഞു.
കളിമണ്ണ്‌: വിമര്‍ശകര്‍ക്ക്‌ മറുപടി റിലീസിംഗിനുശേഷമെന്ന്‌ ശ്വേതകളിമണ്ണ്‌: വിമര്‍ശകര്‍ക്ക്‌ മറുപടി റിലീസിംഗിനുശേഷമെന്ന്‌ ശ്വേത
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക