Image

ഐശ്വര്യ റായ്‌ ഷാരൂഖ്‌ ചിത്രിത്തിലൂടെ തിരിച്ചുവരുന്നു

Published on 03 May, 2013
ഐശ്വര്യ റായ്‌ ഷാരൂഖ്‌ ചിത്രിത്തിലൂടെ തിരിച്ചുവരുന്നു
ഐശ്വര്യ റായ്‌ ബച്ചന്‍ ഷാരൂഖ്‌ ചിത്രിത്തിലൂടെ തിരിച്ചുവരുന്നതായി ബോളിവുഡ്‌ റിപ്പോര്‍ട്ട്‌. ഷാരൂഖ്‌ നായകനായ ഹാപ്പി ന്യൂ ഇയര്‍ എന്ന ചിത്രത്തിലൂടെ തിരിച്ചു വരുന്നു എന്നതാണ്‌ പുതിയ വാര്‍ത്ത.

നൃത്തസംവിധായികയില്‍ നിന്ന്‌ തുടങ്ങി ബോളിവുഡിലെ പ്രശസ്‌ത സംവിധായികയായി മാറിയ ഫറാഖാന്‍ ഒരുക്കുന്ന ചിത്രമാണ്‌ ഹാപ്പി ന്യൂ ഇയര്‍.

വന്‍ താരങ്ങളെ അണിനിരത്തിയാണ്‌ ഫറാഖാന്‍ ഹാപ്പി ന്യൂ ഇയര്‍ ഒരുക്കുന്നത്‌. അഭിഷേക്‌ ബച്ചനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്‌. നാല്‌ നായകന്മാരും നായികമാരുമാണ്‌ ചിത്രത്തില്‍ ഉള്ളത്‌.

എന്നാല്‍ ഐശ്വര്യയെ കുറിച്ചുള്ള ഈ വാര്‍ത്ത ശരിയല്ലെന്നാണ്‌ ഫറാഖാന്‍ പറയുന്നത്‌.
ഐശ്വര്യ റായ്‌ ഷാരൂഖ്‌ ചിത്രിത്തിലൂടെ തിരിച്ചുവരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക