Image

നൃത്തം പാഷന്‍: രചന

Published on 04 May, 2013
നൃത്തം പാഷന്‍: രചന
നൃത്തമാണ്‌ തന്റെ പാഷനെന്നും അഭിനയത്തിന്റെകൂടെ നൃത്തവും കൂടെ കൊണ്ടുപോകണമെന്നാണ്‌ ആഗ്രഹമെന്നും ടിവി ഷോയിലൂടെ അഭിനയരംഗത്തെത്തിയ രചന നാരായണന്‍ കുട്ടി അഭിമുഖത്തില്‍ പറഞ്ഞു.

മറിമായം എന്ന ടി.വി പരിപാടിയില്‍ മികച്ച വേഷം കൈകാര്യം ചെയ്‌തു. തുടര്‍ന്ന്‌ ലക്കി സ്റ്റാര്‍ എന്ന സിനിമയിലൂടെ ജയറാമിന്രെ നായികയായി വെള്ളിത്തിരയിലെത്തിയ രചനയ്‌ക്ക്‌ ഇപ്പോള്‍ കൈനിറയെ അവസരങ്ങളാണ്‌.

രചനയുടെ അടുത്ത സിനിമ നിയാസ്‌ ബക്കറും റസാക്ക്‌ മുഹമ്മദും ചേര്‍ന്നാണ്‌ സംവിധാനം ചെയ്യുന്നത്‌.മണികണ്‌ഠന്‍ പട്ടാമ്പിയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്‌. 'ഒരുപാട്‌ കാലത്തിനു ശേഷം മറിമായത്തില്‍ അഭിനയിച്ചവരുടെ കൂടെ അഭിനയിക്കുവാന്‍ പോകുകയാണ്‌. അതില്‍ എനിക്ക്‌ സന്തോഷമുണ്ടെന്നും രചന പറഞ്ഞു.
നൃത്തം പാഷന്‍: രചന
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക