ബോളിവുഡ് സിനിമയായ കഹാനിയുടെ തമിഴ്-തെലുങ്ക് റീമേക്കില്‍ നയന്‍താര ഗര്‍ഭിണിയായി
അഭിനയിക്കുന്നു. കഹാനിയില്‍ വിദ്യാ ബലന് അവിസ്മരണീയമാക്കിയ ഗര്‍ഭിണിയായ നായികാ
കഥാപാത്രത്തെ നയന്‍താരയാണു തമിഴ്-തെലുങ്ക് റീമേക്കില്‍ അവതരിപ്പിക്കുന്നത്.
ഹിന്ദി കഹാനിയില്‍ വിദ്യാ ബാലന് അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് ബാഗ്ചി
എന്നായിരുന്നു. റീമേക്കില്‍ നായികാ കഥാപാത്രത്തിന്റെ പേര് അനാമിക എന്നാക്കി
മാറ്റിയിട്ടുണ്ട്.
ശേഖര്‍ കമ്മൂലയാണു കഹാനിയുടെ റീമേക്ക് ഒരുക്കുന്നത്.
കാണാതായ ഭര്‍ത്താവിനെ തേടി അപരിചിതമായ ഹൈദരാബാദ് നഗരത്തിലൂടെ ഒറ്റയ്ക്ക് അലയുന്ന
ഗര്‍ഭിണിയുടെ വേഷത്തില്‍ തികച്ചും വ്യത്യസ്തമായ രൂപഭാവങ്ങളോടെയാണത്രേ നയന്‍താര
പ്രത്യക്ഷപ്പെടുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ച മുതലാണു സിനിമയുടെ ചിത്രീകരണം
ആരംഭിച്ചത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല