Image

ഇറാന്‍ മോചിപ്പിച്ച യു.എസ്‌. പര്‍വതാരോഹകര്‍ക്ക്‌ മസ്‌കറ്റില്‍ സ്വീകരണം

Published on 23 September, 2011
ഇറാന്‍ മോചിപ്പിച്ച യു.എസ്‌. പര്‍വതാരോഹകര്‍ക്ക്‌ മസ്‌കറ്റില്‍ സ്വീകരണം
മസ്‌കറ്റ്‌: രണ്ടുവര്‍ഷത്തെ ജയില്‍വാസത്തിന്‌ ശേഷം ഇറാന്‍ മോചിപ്പിച്ച യു.എസ്‌. പര്‍വതാരോഹകര്‍ മസ്‌കറ്റിലെത്തി. ബുധനാഴ്‌ച രാത്രി മസ്‌കറ്റിലെ ജോഷ്‌ ഫറ്റാല്‍, ഷേയ്‌ന്‍ ബോയര്‍ എന്നിവര്‍ക്ക്‌ വികാരഭരിതമായ സ്വീകരണമാണ്‌ ലഭിച്ചത്‌.

കഴിഞ്ഞവര്‍ഷം മോചിതയായ സാറയും മസ്‌കത്തില്‍ ഇവരെ വരവേല്‍ക്കാനെത്തിയിരുന്നു. ഒമാന്‍െറ ഇടപെടലാണ്‌ മൂവരുടെയും മോചനം സാധ്യമാക്കിയത്‌. ഒരുദശലക്ഷം ഡോളര്‍ ജാമ്യം കെട്ടിവെച്ചാണ്‌ ഇവരെ മോചിപ്പിച്ചതെന്ന്‌ അന്താരാഷ്ട്ര വാര്‍ത്താമാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ഇറാഖില്‍ പര്‍വതാരോഹണം നടത്തുന്നതിനിടെയാണ്‌ ഇവര്‍ ഇറാന്‍ അതിര്‍ത്തികടന്നത്‌. ഇവര്‍ ചാരന്‍മാരാണെന്നാണ്‌ ആരോപിച്ചാണ്‌ ഇറാന്‍ 26 മാസത്തോളം ഇവരെ തടവില്‍ പാര്‍പ്പിച്ചത്‌. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമെന്നാണ്‌ മോചിതനായെത്തിയ യുവാക്കള്‍ മാധ്യമങ്ങളോട്‌ പ്രതികരിച്ചത്‌. 2009 ജൂലൈയിലാണ്‌ രണ്ട്‌ യുവാക്കളും യുവതിയുമടങ്ങുന്ന സംഘം ഇറാന്‍െറ പിടിയിലാകുന്നത്‌. ഒമാന്‍െറ ശക്തമായ നയതന്ത്ര ഇടപെടലിനെ തുടര്‍ന്ന്‌ സാറ കഴിഞ്ഞവര്‍ഷം ജാമ്യത്തിലിറങ്ങിയപ്പോള്‍, അനധികൃതമായി രാജ്യത്ത്‌ പ്രവേശിച്ചതിന്‌ യുവാക്കള്‍ക്ക്‌ ഇറാനിലെ കോടതി എട്ടുവര്‍ഷത്തെ തടവ്‌ വിധിച്ചിരുന്നു. മസ്‌കത്തിലെത്തിയ ഫറ്റാലും ബോയറും എന്ന്‌ സ്വദേശത്തേക്ക്‌ തിരിക്കുമെന്ന്‌ വ്യക്തമായിട്ടില്ല. ഒമാനില്‍ യുവാക്കള്‍ സ്വാതന്ത്ര്യം ആസ്വദിക്കുകയാണെന്നാണ്‌ അമേരിക്കല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക