Image

ചിരഞ്‌ജീവിയുടെ മകന്‍ യുവാക്കളെ മര്‍ദ്ദിക്കാന്‍ നേതൃത്വം നല്‍കി

Published on 06 May, 2013
ചിരഞ്‌ജീവിയുടെ മകന്‍ യുവാക്കളെ മര്‍ദ്ദിക്കാന്‍ നേതൃത്വം നല്‍കി
ഹൈദരാബാദ്‌: കേന്ദ്രമന്ത്രിയും സൂപ്പര്‍താരവുമായ ചിരഞ്‌ജീവിയുടെ മകനും തെലുങ്ക്‌ നടനുമായ രാം ചരണ്‍ തേജ നടുറോഡില്‍ യുവാക്കളെ മര്‍ദിക്കാന്‍ നേതൃത്വം നല്‍കിയതില്‍ പരക്കെ പ്രതിക്ഷേധം. നടന്‍ സഞ്ചരിച്ചിരുന്ന വണ്‌ടിക്ക്‌ ഓവര്‍ടേക്കിന്‌ സ്ഥലം അനുവദിക്കാതിരുന്ന യുവാക്കളെ അംഗരക്ഷകരെക്കൊണ്‌ട്‌ മര്‍ദിച്ചതായാണ്‌ ആരോപണം.

ഞായറാഴ്‌ച ബഞ്ചാര ഹില്‍സിലെ റോഡ്‌ നമ്പര്‍ വണ്ണില്‍ ജിവികെ മാളിനു സമീപമാണ്‌ സംഭവം. യുവാക്കള്‍ സഞ്ചരിച്ച മാരുതി ഓള്‍ട്ടോ കാര്‍ നടന്റെ കാറിനെ മറികടന്നുപോകാന്‍ വഴി നല്‍കിയില്ല. ഇതാണ്‌ നടനെ പ്രകോപിപ്പിച്ചത്‌.

നടന്‍ തുടര്‍ച്ചയായി ഹോണ്‍ മുഴക്കിയെങ്കിലും ഇവര്‍ അരികിലേക്ക്‌ ഒതുക്കിയില്ല. ഇതിനിടെ കുറച്ചു സ്ഥലം കിട്ടിയ രാം ചരണ്‍ ഓള്‍ട്ടോയെ മറികടന്നു വാഹനത്തിനു മുന്നില്‍ വിലങ്ങനെ നിര്‍ത്തി. അംഗരക്ഷകരെ വിളിച്ചു വരുത്തി മര്‍ദ്ദിക്കുകയായിരുന്നു.

യുവാക്കള്‍ മനപ്പൂര്‍വ്വമല്ലെന്നും ക്ഷമിക്കണമെന്നും പറഞ്ഞെങ്കിലും രാം ചരണ്‍ ചെവിക്കൊണ്ടില്ല. യുവാക്കള്‍ പരാതി നല്‍കാത്തതുകൊണ്‌ട്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തിട്ടില്ലെന്ന്‌ പോലീസ്‌ പറഞ്ഞു.
ചിരഞ്‌ജീവിയുടെ മകന്‍ യുവാക്കളെ മര്‍ദ്ദിക്കാന്‍ നേതൃത്വം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക