Image

ആംഗ്രി ബേര്‍ഡ്‌സ്: ഭാവന നായിക

Published on 08 May, 2013
ആംഗ്രി ബേര്‍ഡ്‌സ്: ഭാവന നായിക
സജി സുരേന്ദ്രന്റെ കോമഡി ചിത്രമായ ആംഗ്രി ബേര്‍ഡ്‌സില്‍ ഭാവന നായിക. ഷൂട്ടിംഗ് മെയ് 25ന് മുംബയില്‍ ആരംഭിക്കും. അനൂപ് മേനോന്‍ ആണ് നായകന്‍.

മുംബയില്‍ നിന്നും ഒളിച്ചോടി കേരളത്തിലെത്തുന്ന പ്രണയിനികളുടെ കഥയാണ് ആംഗ്രി ബേര്‍ഡ്‌സ്. പ്രണയ കാലം പോലെയല്ല യഥാര്‍ത്ഥ ജീവിതമെന്ന് കേരളത്തിലെ ജീവിതത്തിനിടെ ഇരുവര്‍ക്കും മനസിലാകുന്നു. ഒരു മുഴുനീള കോമഡി കഥാപാത്രത്തെ അനൂപ് മേനോന്‍ ഇതാദ്യമായാണ് ചെയ്യുന്നതെന്ന് ചിത്രത്തിന്റെ സംവിധായകന്‍ സജി സുരേന്ദ്രന്‍ പറഞ്ഞു. കൃഷ്ണ പൂജപ്പുരയാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

ആംഗ്രി ബേര്‍ഡ്‌സ്: ഭാവന നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക