Image

യൂറോയെ രക്ഷിക്കുന്നെങ്കില്‍ ആറാഴ്‌ചയ്‌ക്കുള്ളില്‍ വേണം: ലോക നേതാക്കള്‍

ജോസ്‌ കുമ്പിളുവേലില്‍ Published on 24 September, 2011
യൂറോയെ രക്ഷിക്കുന്നെങ്കില്‍ ആറാഴ്‌ചയ്‌ക്കുള്ളില്‍ വേണം: ലോക നേതാക്കള്‍
ലണ്‌ടന്‍: യൂറോയെ തകര്‍ച്ചയില്‍ നിന്നു രക്ഷിക്കാന്‍ യൂറോപ്പിനു മുന്നില്‍ ശേഷിക്കുന്നതു വെറും ആറാഴ്‌ ച മാത്രം. യുകെയുടെ ചാന്‍സലര്‍ ജോര്‍ജ്‌ ഓസ്‌ ബോണ്‍ അടക്കമുള്ള ലോക നേതാക്കളാണ്‌ ഈ മുന്നറിയിപ്പു നല്‍കുന്നത്‌. കടക്കെണി നിയന്ത്രിക്കാന്‍ കഴിയാത്തതിന്‌ യൂറോസോണ്‍ നേതാക്കള്‍ക്ക്‌ ഓസ്‌ബോണിന്റെ രൂക്ഷവിമര്‍ശനം.

ജി20 നേതാക്കള്‍ ആറാഴ്‌ചയ്‌ക്കു ശേഷം ഫ്രാന്‍സില്‍ യോഗം ചേരുമ്പോള്‍ യൂറോ പ്രതിസന്ധി മറികടക്കാന്‍ വേണ്‌ട നിര്‍ണായക തീരുമാനങ്ങള്‍ ഉണ്‌ടാകണമെന്നതാണ്‌ പൊതു ധാരണം. അതിലും വൈകിയാല്‍ അടുത്ത സാമ്പത്തിക മാന്ദ്യം സംഭവിക്കുമെന്നും മുന്നറിയിപ്പ്‌. ലോക സമൂഹത്തിന്റെ ക്ഷമ നശിച്ചുകൊണ്‌ടിരിക്കുകയാണ്‌. യൂറോപ്പിനു മുന്നില്‍ ഇനി ഏറെ സമയമില്ലെന്നും ഓസ്‌ബോണ്‍.

ബ്രിട്ടന്റെ സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കാന്‍ പദ്ധതി ഒരുക്കിയിട്ടുണ്‌ട്‌. പ്രതിസന്ധി നേരിടുന്ന ചെറുകിട വ്യവസായങ്ങള്‍ക്ക്‌ ബാങ്ക്‌ ഓഫ്‌ ഇംഗ്ലണ്‌ട്‌ നേരിട്ടു വായ്‌പ നല്‍കുന്നതടക്കമുള്ള നടപടികള്‍ ഇതിന്റെ ഭാഗമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
യൂറോയെ രക്ഷിക്കുന്നെങ്കില്‍ ആറാഴ്‌ചയ്‌ക്കുള്ളില്‍ വേണം: ലോക നേതാക്കള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക