Image

യുഎന്‍ വിയന്നയില്‍ ഇന്ത്യാ വീക്ക്‌ ഫെസ്‌റ്റിവല്‍

ജോജോ പാറയ്‌ക്കല്‍ Published on 24 September, 2011
യുഎന്‍ വിയന്നയില്‍ ഇന്ത്യാ വീക്ക്‌ ഫെസ്‌റ്റിവല്‍
വിയന്ന: യുഎന്‍ ആസ്‌ഥാനമായ വിയന്ന ഇന്റര്‍ നാഷനല്‍ സെന്ററില്‍ 26 മുതല്‍ 30 വരെ ഇന്ത്യാ വീക്ക്‌ പ്രോഗ്രാം നടക്കും. സെന്ററിലെ ഇന്ത്യന്‍ ക്ലബാണ്‌ പരിപാടിയുടെ സംഘാടകര്‍.

26ന്‌ ഉച്ചയ്‌ക്ക്‌ 12ന്‌ ഇന്ത്യന്‍ അംബാസഡര്‍ ദിന്‍കര്‍ ഖുള്ളര്‍ പ്രോഗ്രാം ഉദ്‌ഘാടനം ചെയ്യും. തുടര്‍ന്ന്‌ വിവിധ ദിനങ്ങളിലായി ഇന്ത്യന്‍ ശാസ്‌ത്രീയ നൃത്തങ്ങള്‍, ഫോട്ടോ എക്‌സിബിഷനുകള്‍, കാരിക്കേച്ചറുകള്‍ എന്നിവ രംഗത്ത്‌ അവതരിപ്പിക്കും.

ഫെസ്‌റ്റിവലിനോടനുബന്ധിച്ച്‌ ഇന്ത്യന്‍ ഭക്ഷണശാല, കരകൗശല പ്രദര്‍ശനങ്ങള്‍, ടൂറിസം പ്രൊജക്‌ടുകള്‍, ഇന്ത്യന്‍ നിര്‍മിത വസ്‌തുക്കളുടെ പ്രദര്‍ശനങ്ങള്‍ എന്നിവയും സജ്‌ജീകരിക്കും.

ഇന്ത്യന്‍ ക്ലബ്‌ പ്രസിഡന്റ്‌ ക്യാപ്‌റ്റന്‍ ഡേവീസ്‌ എടാട്ടുകാരന്‍, സെക്രട്ടറി മാന്‍സി ഗണത്ര, ട്രഷറര്‍ പാപ്പച്ചന്‍ പുന്നയ്‌ക്കല്‍, വൈസ്‌ പ്രസിഡന്റ്‌ ഹിരണ്‍ ഗണത്ര, ജോയിന്റ്‌ സെക്രട്ടറി ഗാന്ധിക്കോട്ടാ രമേശ്‌, കമ്മിറ്റി അംഗങ്ങളായ മെല്‍വിന്‍ ജോണ്‍, നൈറോണ്‍ സെകൈ്വറാ, അബ്രഹാം കുരുട്ടുപറമ്പില്‍, സാജന്‍ പട്ടേരി, മാര്‍ട്ടിന്‍ ജോര്‍ജ്‌, ജോബി മുരിക്കനാനിക്കല്‍ എന്നിവര്‍ വിവിധ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കും.
യുഎന്‍ വിയന്നയില്‍ ഇന്ത്യാ വീക്ക്‌ ഫെസ്‌റ്റിവല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക