ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയും തമിഴ് ടീനേജ് ഗ്ലാമര്‍താരം ശ്രുതിഹാസനും
പ്രണയത്തിലെന്ന് റിപ്പോര്‍ട്ട്.
ഐപിഎല്‍ ക്രിക്കറ്റ് നടക്കുമ്പോള്‍
കമലിന്റെ മകളും സൂപ്പര്‍ മോഡലുമായ ശ്രുതിയുടെ സാന്നിധ്യമുണ്ടെങ്കില്‍ റെയ്‌ന
കത്തിക്കയറുമെന്നാണ് ഐ പി എല്ലിലെ അടക്കം പറച്ചിലുകള്‍. ബിക്കിനി വേഷത്തില്‍
മാഗസിന്‍ കവറില്‍ പ്രത്യക്ഷപ്പെട്ട ശ്രുതി സൂപ്പര്‍ ക്രിക്കറ്റര്‍ സുരേഷ്
റെയ്‌നയുമായി പ്രണയത്തിലാണെന്നും ഇരുവരും ഒപ്പം പാര്‍ട്ടികളിലും മറ്റും
പങ്കെടുക്കുന്നത് സാധാരണയാണ് എന്നുമാണ് ചെന്നൈ വാര്‍ത്തകള്‍.
സുരേഷ്
റെയ്‌നയും ശ്രുതിയും ഒന്നിച്ച് ചുറ്റിക്കറങ്ങാന്‍ പോകുന്നത് പതിവാണെന്നും
വര്‍ത്തമാനമുണ്ട്. നേരത്തെ പ്രഫുല്‍ പട്ടേലിന്റെ മകള്‍ പൂര്‍ണയുമായി റെയ്‌ന
ബന്ധത്തിലാണ് എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്ത പൂര്‍ണ
തന്നെ നിഷേധിച്ചിരുന്നു. തന്നെക്കാളും പകുതി വയസിന് ഇളപ്പമാണ് റെയ്‌ന.
ഈ
വാര്‍ത്തകളോട് നടി ഇതുവരെ പ്രതികരിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല