Image

ഡോ. ജോസ് കാനാട്ട്: ഫൊക്കാന കണ്‍വെന്‍ഷന്‍ വൈസ് ചെയര്‍മാന്‍

മാത്യു മൂലേച്ചേരില്‍, പ്രോംറ്റ് ന്യൂസ് Published on 14 May, 2013
ഡോ. ജോസ് കാനാട്ട്: ഫൊക്കാന കണ്‍വെന്‍ഷന്‍ വൈസ് ചെയര്‍മാന്‍

ന്യൂയോര്‍ക്ക്: മെയ് 4-ന് ചിക്കാഗോയിലുള്ള ഹയറ്റ് റീജന്‍സി ഒഹയര്‍ ഹോട്ടലില്‍ കൂടിയ ഫൊക്കാന നാഷണല്‍ കമ്മിറ്റി യോഗത്തില്‍ ഡോ. ജോസ് കാനാട്ടിനെ 2014-ലെ ചിക്കാഗോ കണ്‍വെന്‍ഷന്റെ വൈസ് ചെയര്‍മാനായി തിരഞ്ഞെടുത്തതായി പ്രസിഡന്റ് മറിയാമ്മ പിള്ള അറിയിച്ചു.

സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകനും, സംഘാടകനും, വരുമാനത്തിന്റെ നാലിലൊരുഭാഗം തന്റെ ഉടമസ്ഥതയിലുള്ള കെ.വി.എം ചാരിറ്റിയിലൂടെ കേരളത്തിലെ പാവങ്ങള്‍ക്കായി വിനിയോഗിക്കുന്ന നല്ലൊരു മനുഷ്യസ്നേഹിയാണ് ഡോ. കാനാട്ട്. അദ്ദേഹം സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മുന്‍ വൈസ് പ്രസിഡന്റ്, സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 2004-ലെ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തി പരിചയമുള്ളയാളാണ്. ഇപ്പോള്‍ ഇന്‍ഡ്യന്‍ കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ പ്രസിഡന്റ്, ഇന്‍ഡോ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്സ് ജോയിന്റ് സെക്രട്ടറി, കേരള സമാജം ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് ജനറല്‍ സെക്രട്ടറി, ലോംങ് അയലന്‍ഡ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ കമ്മിറ്റി മെംബര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.

പാലാ സെന്റ് തോമസ് കോളേജില്‍ നിന്നു മാസ്റ്റേഴ്സും, റാഞ്ചി സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റും നേടി, കഴിഞ്ഞ ഇരുപത്തിയൊന്ന് വര്‍ഷമായി അമേരിക്കയില്‍ ലോംങ് അയലന്‍ഡില്‍ ജീവിക്കുന്ന അദ്ദേഹം ബയോ-മെഡിക്കല്‍ ബിസിനസ്സ് രംഗത്ത് വിജയിച്ചയാളും, കേരളത്തില്‍ വാഗമണ്ണിലുള്ള ഇന്‍ഡോ അമേരിക്കന്‍ ഇന്റര്‍നാഷണല്‍ സ്കൂളിന്റെ ചെയര്‍മാനുമാണ്.സര്‍വ്വജനസ്സമ്മതനും, വിവിധോന്മുഖമായ പ്രവര്‍ത്തനങ്ങളില്‍ കൂടെ കഴിവുതെളിയിച്ചിട്ടുള്ള ആളുമായ അദ്ദേഹം എന്തുകൊണ്ടും ഈ സ്ഥാനത്തിന് യോഗ്യന്‍ തന്നെയാണെന്ന് സെക്രട്ടറി ടെറന്‍സണ്‍ തോമസ് അഭിപ്രായപ്പെട്ടു.

ഡോ. ജോസ് കാനാട്ട്: ഫൊക്കാന കണ്‍വെന്‍ഷന്‍ വൈസ് ചെയര്‍മാന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക