ലണ്ടനില്‍ ബൈക്കപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു
ഷൈമോന്‍ തോട്ടുങ്കല്‍Published on 25 September, 2011
ലണ്ടന്‍: ലണ്ടനില്‍ ബൈക്ക് അപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു. പാലാ
വെട്ടിക്കുളത്ത് വി.എം. സണ്ണി മാത്യുവിന്റെ മകന് ഷെറിന് മാത്യു(23)വാണ്
മരിച്ചത്. സംസ്കാരം പിന്നീട് കാനഡയില്‍.
കഴിഞ്ഞ 19നായിരുന്നു അപകടം. സംഭവ
സ്ഥലത്തുതന്നെ ഷെറിന് മരിച്ചതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ലണ്ടനില്‍
ഓട്ടോമൊബീല്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ഥിയായിരുന്നു. ആറു വര്‍ഷത്തിലേറെയായി
മാതാപിതാക്കളോടൊപ്പം കാനഡയിലാണ് ഷെറിന് താമസിച്ചിരുന്നത്. ഉന്നത പഠനത്തിനായാണ്
യുകെയില്‍ എത്തിയത്. തിരുവല്ല ഇടിഞ്ഞില്ലം മണ്ണൂച്ചേരില്‍ സോനിയാണ് മാതാവ്.
സഹോദരന്-സാംസണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല