Image

ആഗോള ക്‌നാനായ കൂട്ടായ്‌മയ്‌ക്ക്‌ പുതിയ വേദി

Published on 26 September, 2011
ആഗോള ക്‌നാനായ കൂട്ടായ്‌മയ്‌ക്ക്‌ പുതിയ വേദി
ആഗോളതലത്തില്‍ ക്‌നാനായ സമുദായത്തിന്റെ വളര്‍ച്ചയുടെ പ്രതീകമായി ഡയസ്‌പോറ ക്‌നാനായ കാത്തലിക്‌ കോണ്‍ഗ്രസ്‌ (ഡി.കെ.സി.സി) നിലവില്‍വന്നു. സാരഥിയായി സ്ഥാനമേറ്റ മുന്‍ കെ.സി.സി.എന്‍.എ പ്രസിഡന്റ്‌ ജോര്‍ജ്‌ നെല്ലാമറ്റം പുതിയ സംഘടനയെപ്പറ്റി വ്യക്തമായ കാഴ്‌ചപ്പാടുള്ള വ്യക്തിയാണ്‌.

കോട്ടയം അതിരൂപതയുടെ നേരിട്ടുള്ള അധികാര പരിധിക്ക്‌ പുറത്തുള്ള ക്‌നാനായക്കാരുടെ കൂട്ടായ്‌മയാണ്‌ ഡി.കെ.സി.സി. അതിരൂപതയുടേയും ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്റേയും ഉപശാഖ എന്ന നിലയിലാണ്‌ ഡി.കെ.സി.സി പ്രവര്‍ത്തിക്കുക. അതിരൂപതയ്‌ക്ക്‌ പുറത്ത്‌ കോട്ടയം ആര്‍ച്ച്‌ ബിഷപ്പിന്‌ അജപാലനാധികാരമില്ല. എന്നാല്‍ ഭാവിയില്‍ ആഗോളതലത്തിലുള്ള ക്‌നാനായക്കാരുടെ അജപാലനാധികാരം ലഭിക്കണം. സമുദായത്തിന്റെ തനിമ നിലനിര്‍ത്താനും സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വഴിയൊരുക്കുമെന്ന്‌ ജോര്‍ജ്‌ ചൂണ്ടിക്കാട്ടി.

കെ.സി.സി.എന്‍.എ അമേരിക്കയില്‍ ശക്തമാണെങ്കിലും മറ്റ്‌ രാജ്യങ്ങളില്‍ ദേശീയതലത്തില്‍ സംഘടന ശക്തമല്ല. അതിനാല്‍ എല്ലായിടത്തും ശക്തമായ ഫെഡറേഷന്‍ രൂപപ്പെടുത്തുകയാണ്‌ ആദ്യലക്ഷ്യം. ഓഷ്യാനിയ റീജിയന്‌ ഒരു ഫെഡറേഷന്‍ സ്ഥാപിക്കുകയാണ്‌ ഉടന്‍ ചെയ്യുന്നത്‌. ഓസ്‌ട്രേലിയ, ന്യൂസിലാന്റ്‌, സിംഗപ്പൂര്‍, ഫാര്‍ ഈസ്റ്റ്‌ എന്നിവ അടങ്ങിയതാണ്‌ ഓഷ്യാനിയ റീജിയന്‍.

അഞ്ചു റീജിയനുകള്‍ അടങ്ങിയതാണ്‌ ഡി.കെ.സി.സി. നോര്‍ത്ത്‌ അമേരിക്ക (യു.എസ്‌, കാനഡ), യൂറോപ്പ്‌ (യു.കെ.സി.സി.എ: ഇറ്റലി, സ്വിറ്റ്‌സര്‍ലന്റ്‌, ജര്‍മ്മനി, ഓസ്‌ട്രിയ, അയര്‍ലന്റ്‌), മിഡില്‍ ഈസ്റ്റ്‌ ആന്‍ഡ്‌ ആഫ്രിക്ക (കെ.സി.സി.എം.ഇ: സൗദി അറേബ്യ, യു.എ.ഇ, കുവൈറ്റ്‌, ഖത്തര്‍, ബഹ്‌റിന്‍, ഒമാന്‍, ഓഷ്യാനിയ (ഓസ്‌ട്രേലിയ, ന്യൂസിലാന്റ്‌, സിംഗപ്പൂര്‍, ഫാര്‍ ഈസ്റ്റ്‌, ഇന്ത്യ (കോട്ടയം അതിരൂപതയ്‌ക്ക്‌ പുറത്തുള്ള സ്ഥലങ്ങള്‍).

ഈ മേഖലകളില്‍ നിന്നുള്ള 30 പ്രതിനിധികളാണ്‌ ദേശീയ ഭരണസമിതിയെ തെരഞ്ഞെടുക്കുന്നത്‌. അമേരിക്കയില്‍ നിന്നും ഒമ്പത്‌ അംഗങ്ങളുണ്ട്‌. കെ.സി.സി.എന്‍.എ പ്രസിഡന്റ്‌ ഷീന്‍സ്‌ ആകശാല, സെക്രട്ടറി സിബി വാഴപ്പള്ളി, എസ്‌കിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ ജോജി മണലേല്‍, ബിനു പുത്തുറയില്‍, ജേര്‍ജ്‌ നെല്ലാമറ്റം, ഗ്രേസി വാച്ചാച്ചിറ, ജോമോന്‍ തൊടുകയില്‍, ജോമോന്‍ പള്ളിക്കിഴക്കേതില്‍ തുടങ്ങിയവര്‍.

പ്രസിഡന്റ്‌ നെല്ലാമറ്റത്തിനുപുറമെ ഡി.കെ.സി.സി ട്രഷററായ ബിനു പുത്തുറയിലും തെരഞ്ഞെടുക്കപ്പെട്ടു. ഐന്‍സ്റ്റൈയിന്‍ വാലയില്‍ (സ്വിറ്റ്‌സര്‍ലന്റ്‌, സെക്രട്ടറി), രാജു ഓറില്‍ (എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌, മിഡില്‍ ഈസ്റ്റ്‌), ബിജോമോന്‍ ചേന്നാട്ട്‌ (ജോയിന്റ്‌ സെക്രട്ടറി) എന്നിവരാണ്‌ മറ്റു ഭാരവാഹികള്‍.

പ്രസിഡന്റ്‌ ഉള്ള സ്ഥലമാണ്‌ ആസ്ഥാനമെങ്കിലും കോട്ടയം ചൈതന്യയില്‍ ഒരു ഓഫീസ്‌ സ്ഥാപിക്കുന്നുണ്ട്‌. ഭരണസമിതിക്ക്‌ രണ്ടുവര്‍ഷമാണ്‌ കാലാവധി. 2013-ല്‍ ആഗോള കണ്‍വെന്‍ഷന്‍ ഓസ്‌ട്രേലിയയിലോ, മിഡില്‍ ഈസ്റ്റിലോ ആകാനാണ്‌ സാധ്യത.

കഴിഞ്ഞ മാസമാണ്‌ ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്‌തതെങ്കിലും ആഗോള സംഘടന എന്ന ആശയം ഏറെ നാളായി സജീവമായിരുന്നു.ജോയി വാച്ചാച്ചിറ കെ.സി.സി.എന്‍.എ പ്രസിഡന്റായിരിക്കെ അതിനായി ശ്രമങ്ങള്‍ നടത്തിയിരുന്നു. യൂറോപ്പില്‍ നിന്നുള്ളവരുമായി സഹകരിച്ച്‌ കോട്ടയത്ത്‌ യോഗവും ചേര്‍ന്നിരുന്നു.

2009-ല്‍ സണ്ണി കോട്ടൂര്‍ പ്രസിഡന്റായിരിക്കെ ഇതിനായി സജീവമായി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ആഗോള സംഘടനയ്‌ക്കായി ക്‌നാനായ കത്തിലിക്‌ ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ എന്നൊരു സംഘടന രൂപംകൊണ്ടു.

കഴിഞ്ഞവര്‍ഷം ജനുവരിയില്‍ 13 രാജ്യങ്ങളിലെ പ്രതിനിധികള്‍ അന്നത്തെ കെ.സി.സി.എന്‍.എ പ്രസിഡന്റായിരുന്ന ജോര്‍ജ്‌ നെല്ലാമറ്റത്തിന്റെ അധ്യക്ഷതയില്‍ കൂടിയാണ്‌ സംഘടനയ്‌ക്ക്‌ അന്തിമ രൂപം നല്‍കിയത്‌. ജസ്റ്റീസ്‌ സിറിയക്‌ ജോസഫ്‌, മാര്‍ ജോസഫ്‌ പണ്ടാരശ്ശേരി എന്നിവരുടെ സാന്നിധ്യത്തില്‍ ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ മാത്യു മൂലക്കാട്ട്‌ ഉദ്‌ഘാടനം നിര്‍വഹിച്ചു.

ഭരണഘടനയും മറ്റ്‌ സംവിധാനങ്ങളും തയാറാക്കാന്‍ മറ്റ്‌ താത്‌കാലിക കമ്മിറ്റിയും നിലവില്‍ വന്നു. ജോര്‍ജ്‌ നെല്ലാമറ്റം (ചെയര്‍), സണ്ണി കോട്ടൂര്‍, രാജു ഓറില്‍, ഐന്‍സ്റ്റൈയിന്‍ വാലയില്‍, സിറിയക്‌ കല്ലട. സജിമോന്‍ വരകുകാലായില്‍ എന്നിവര്‍ അംഗങ്ങളും, മോണ്‍ മാത്യു എളപ്പാനിക്കല്‍ സ്‌പിരിച്വല്‍ ഡയറക്‌ടറുമാണ്‌.

ആര്‍ച്ച്‌ ബിഷപ്പ്‌ പേട്രണും, ക്‌നാനായ കാത്തലിക്‌ കോണ്‍ഗ്രസ്‌ മാതൃസംഘടനയുമെന്ന നിലയില്‍ പ്രവര്‍ത്തിക്കുമെന്നതാണ്‌ അടിസ്ഥാന തത്വങ്ങള്‍. അതിരൂപതയ്‌ക്ക്‌ പുറത്തുള്ള സംഘടനകളുടെ അംബ്രല്ലാ ഓര്‍ഗനൈസേഷന്‍ ആയി ഡി.കെ.സി.സി പ്രവര്‍ത്തിക്കും.

ആത്മീയമായ വളര്‍ച്ചയും പരസ്‌പരമുള്ള കൂട്ടായ്‌മയും വളര്‍ത്തുകയും ക്‌നാനായ തനിമ നിലനിര്‍ത്തുകയും ചെയ്യുന്നതിനൊപ്പം 15 വയസ്സിനു മുകളിലുള്ള യുവജനങ്ങള്‍ക്കായി പ്രത്യേക ഡേറ്റാബേസ്‌ സ്ഥാപിക്കാനും തീരുമാനിച്ചു. അവരുടെ വിവാഹം വരെയാണ്‌ ഡേറ്റാബേസ്‌ സൂക്ഷിക്കുക.

അര്‍ഹരായ ക്‌നാനായ വിദ്യാര്‍ത്ഥികള്‍ക്ക്‌ സഹായമെത്തിക്കുക മറ്റൊരു ലക്ഷ്യമാണ്‌. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുകയും അത്‌ അര്‍ഹരായവര്‍ക്ക്‌ ലഭിക്കുന്നുവെന്ന്‌ ഉറപ്പുവരുത്തുകയും ചെയ്യുക, വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുക, ബിഷപ്പുമാരുടേയും സംഘടനാ നേതാക്കളുടേയും സന്ദര്‍ശനത്തിന്‌ വഴിയൊരുക്കുക തുടങ്ങിയവയാണ്‌ ഇതര ലക്ഷ്യങ്ങള്‍. അത്യന്തികമായി ആഗോളതലത്തിലെ ക്‌നാനായക്കാരുടെ മേലുള്ള അജപാലനാധികാരം അതിരൂപതാധ്യക്ഷന്‌ ലഭ്യമുക്കുകയും ലക്ഷ്യമാണ്‌.

Diaspora Knanaya Catholic Congress
(DKCC)

The Global Concept:

With the  growth of knanaya associations around the world combined with the explosion in technological developments in areas of internet and communication, the thought of a global association to bring knanaya associations around the world together became alive.  In the early 2000 during the presidency of Mr. Joy Vachacihira  as KCCNA president, attempts were made in collaboration with leaders from associations of middle east and Europe.  They held  a meeting in kottayam to explore the possibilities of such an organization.  KCC took a major role in coordinating the event.  Similar efforts were made in the later years in an effort to form a global association.

It was not until the year 2009 under the leadership of Sunny Kottoor,a  more detailed plan of a global association took place.  Representatives from various associations including KCC brainstormed the idea for several months that lead to the concrete idea of a global association to be the federation of all pravasi knanaya associations.  Knanaya Catholic International Federation (KCIF) with an adhoc committee was formed to further explore the details and prepare a draft constitution.

Formation of DKCC:

On Jan 7, 2010 representatives from 13 different countries came together in chaithanya pastoral center under the leadership of George Nellamattam the then KCCNA president.  Diaspora knanaya Catholic congress was officially recognized and inaugurated by His Grace Mar. Mathew Moolakat the Archbishop.  The occasion was further   blessed by the presence of Justice Cyriac Joseph, Mar. Joseph Pandarassery to name a few.

The representatives met for two days discussing the formation of DKCC and nominated a working committee  to coordinate activites of DKCC, to finalize the constitution, encourage formation of other federations like KCCNA in other regions and to take leadership in the establishment of the first Executive committee for DKCC.

Structure of DKCC:

To better coordinate activities  of DKCC, the global Knanaya associations were divided in to 5 regions.

1.  North America(KCCNA) (USA, Canada)
2.  Europe (UKKCA, Italy, Switzerland, Germany, Austria, Republic of Ireland etc)
3.  Middle East and Africa (KCCME) (UAE, Saudi Arabia, Kuwait, Qatar,   Bahrain, Oman.)
4.  Oceania (Australia, New Zealand, Singapore, Far East)
5.  India (Associations in India that are outside the territory of the Arc-eparchy of Kottayam).


Initial working committee included the following:
1.    George Nellamattam (Chariman)
2.    Sunny Koottoor  (KCCNA)
3.    Raju Oryil  (KCCME)
4.    Instain valayil (UKKCA)
5.    Cyriac Kallada ( Italy)
6.    Sajimon Varakukalayil (Oceania)
7.    Msgr. Mathew Elapanickal (Spiritual Director)

Basic Structure and norms:

After much thought and guidance from His Grace the basic structure of DKCC was defined.  Accordingly the following guidelines were agreed on:
a)    DKCC is the umbrella organization of all Knanaya Catholic Regional Organizations, functioning outside the proper territory of the Arc-eparchy of Kottayam, who share common heritage and traditions as followed in Kottayam Archdiocese. 
b)    The Patron of DKCC shall be the Archbishop of Kottayam Archdiocese.
c)      DKCC recognizes Knanaya Catholic Congress (KCC) as the parent organization and shall work in collaboration with the KCC

Aims and Objectives:

a)    To improve the spiritual, cultural & social activities among the Knanaya Catholics around the world.
b)    To inculcate the Knanaya unity and ethnicity between the Knanaya Children, especially those who are born and brought-up outside Kerala.
c)    To develop interaction among the Knanaya younger generation around the world.
d)    To establish a DATABASE, with advanced technology and facilities, for Knanaya Catholic Youth from age 15-years till their marriage with periodic updating.
e)    To identify TALENTED & DESERVING Knanaya Catholic Students and support them to pursue their higher studies for achieving highest levels in their Educational, Spiritual, Cultural and Social life.
f)    To co-ordinate the charity activities presently undertaken by different Associations, outside Kerala, and to ensure that such activities reach the beneficiaries.
g)    To co-ordinate financial support to our community and its developmental activities, provided by different Associations outside Kerala.
h)    To support the member Units, for the visits of our Arch Bishop & Bishop(s) as well as Office bearers of the Knanaya Lay Organizations, KCYL, Knanaya Women’s Forum etc.
i)    To foster co-operation between Knanaya people all over the world and share resources
j)    To achieve ecclesiastical independence and thereby extend the personal and ecclesiastical jurisdiction of the arch eparchy of Kottayam to wherever Knanaya Catholics live.

On the 24th of Aug 2011, at a meeting of the delegates from all four regions, a new Executive Committee came in to effect to organize the activities of DKCC for the next two years. The new Executive officers are as follows:
1.    George Nellamattathil (President)
2.    Instain Valayil (Gen. Secretary)
3.     Raju Oril (Exc. VP)
4.    Binu Poothurayil (Treasurer)
5.    Bijomon Chennatt (Jt. Secretary)

The official formation of DKCC along the Centennial celebrations of the Archeparchy of Kottayam diocese has great relevance as we try to extend the ecclesiastical jurisdiction of the Archbishop of Kottayam all over the world.


ആഗോള ക്‌നാനായ കൂട്ടായ്‌മയ്‌ക്ക്‌ പുതിയ വേദി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക