Image

22ഫീമെയില്‍ കോട്ടയം തമിഴിലേക്ക്; നിത്യ നായിക

Published on 20 May, 2013
22ഫീമെയില്‍ കോട്ടയം തമിഴിലേക്ക്; നിത്യ നായിക
മലയാളത്തില്‍ ഹിറ്റായ 22ഫീമെയില്‍ കോട്ടയം തമിഴിലേക്ക് മൊഴിമാറ്റം നടത്തുന്നു. നിത്യമേനോനാണ് നായിക. ഒരു പെണ്ണിന്റെ പ്രതികാരത്തിന്റെ കഥ പറഞ്ഞ 22ഫീമെയില്‍ കോട്ടയം എന്ന സിനിമയില്‍ ടെസ്സ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് റീമ കല്ലിങ്കലാണ്. ഈ വേഷമാണ് നിത്യ ചെയ്യുന്നത്.

ടെസ്സ എന്ന കഥാപാത്രം റിമ കല്ലിംഗലിന് നിരവധി അവാര്‍ഡുകളും അംഗീകാരവും നല്‍കി. മലയാളത്തില്‍ വി.കെ പ്രകാശ് സംവിധാനം ചെയ്ത പോപ്പിന്‍സ് എന്ന ചിത്രത്തിനു ശേഷം നിത്യ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് തെലുങ്കിലും കന്നടയിലുമായിരുന്നു.

ടെസ്സയായി നിത്യ തമിഴില്‍ തിളങ്ങാനാണ് സാധ്യത. സിനിമയില്‍ ഫഹദിന്രെ കഥാപാത്രത്തെ ആര് ചെയ്യും എന്നിതില്‍ ഇതുവരെ തീരുമാനമായിട്ടില്ല. പ്രതാപ് പോത്തനാണ് മറ്റൊരു താരം. ശ്രിയ റഡ്ഡി, കോവൈ സരള എന്നിവരും മറ്റു റോളുകളില്‍ എത്തുന്നുണ്ട്. സിനിമയുടെ ചിത്രീകരണം ജൂലൈയില്‍ ആരംഭിക്കും.
22ഫീമെയില്‍ കോട്ടയം തമിഴിലേക്ക്; നിത്യ നായിക
22ഫീമെയില്‍ കോട്ടയം തമിഴിലേക്ക്; നിത്യ നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക