Image

രാജാരവിവര്‍മ്മയും മലയാളി വനിതയുടെ ആരോഗ്യവും; പെണ്‍മക്കളെക്കുറിച്ചുള്ള ടെന്‍ഷനും

ഡോ. സാറാ ഈശോ Published on 19 May, 2013
രാജാരവിവര്‍മ്മയും മലയാളി വനിതയുടെ ആരോഗ്യവും; പെണ്‍മക്കളെക്കുറിച്ചുള്ള ടെന്‍ഷനും
കാലില്‍ ദര്‍ഭമുന കൊണ്ടെന്ന ഭാവേന തിരിഞ്ഞുനോക്കുന്ന ശകുന്തളയും കൂടെ രണ്ട് തോഴിമാരും… രാജാരവിവര്‍മ്മയുടെ ഈ പ്രശസ്തമായ പെയിന്റിംഗ് കാണാത്ത മലയാളികളുണ്ടാവില്ല. പക്ഷേ സുന്ദരിമാരായ ഈ യുവതികളെ കൂടാതെ ഒരാള്‍ കൂടെ ഈ ചിത്രത്തിലുണ്ട്. കാവിധരിച്ച്, തല മൂടിനില്‍ക്കുന്ന ഒരു സ്ത്രീരൂപം… യൗവനത്തെ പ്രതിനിധീകരിക്കുന്ന ഈ ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ മധ്യവയസ്‌കയായ ഒരു സ്വാമിനിയെ കൂടി ചിത്രകാരന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് സ്ത്രീയുടെ ജീവിതത്തിലെ വ്യത്യസ്തഘട്ടങ്ങള്‍ ആവിഷ്‌കരിക്കാനാവാം…
മലയാളിവനിതകളുടെയിടയില്‍ സ്തനാര്‍ബുദത്തിന്റെ നിരക്ക് വര്‍ദ്ധിച്ചുവരുന്നതിനെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് കാന്‍സര്‍ ചികിത്സാവിദഗ്ദ്ധനും പ്രശസ്തവാഗ്മിയുമായ ഡോ.എം.വി പിള്ള രവിവര്‍മ്മ ചിത്രങ്ങളിലെ സ്ത്രീസൗന്ദര്യത്തെക്കുറിച്ച് പരാമര്‍ശിച്ചത്.
ഫോമാ വിമന്‍സ് ഫോറം സംഘടിപ്പിച്ച ഏകദിനസെമിനാറിലെ ബ്രെസ്റ്റ് കാന്‍സര്‍ സിംപോസിയത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകള്‍ക്കുണ്ടാകുന്ന കാന്‍സറുകളുടെ കൂട്ടത്തില്‍ സ്തനാര്‍ബുദത്തിനാണ് ഒന്നാംസ്ഥാനം. എട്ടില്‍ ഒരു സ്ത്രീയ്ക്ക് ബ്രസ്റ്റ് കാന്‍സറുണ്ടാകുവാനുള്ള സാധ്യതയുണ്ട്. കേരളത്തിലെ പ്രമുഖകാന്‍സര്‍ സെന്ററുകളിലെ സ്ഥിതിവിവരക്കണക്കുകള്‍, അമേരിക്കയിലെ ഇന്‍ഡ്യന്‍/പാക്കിസ്ഥാനി /മറ്റ് എത്‌നിക് ഗ്രൂപ്പുകളിലുള്ള സ്ത്രീകളുടെ ബ്രസ്റ്റ് കാന്‍സര്‍ സ്റ്റാറ്റിസ്റ്റിക്‌സുമായി അദ്ദേഹം താരതമ്യപ്പെടുത്തി. ബ്രസ്റ്റ് കാന്‍സര്‍ മൂലമുള്ള മരണനിരക്ക് അമേരിക്കയില്‍ താമസിക്കുന്നവരെ അപേക്ഷിച്ച് നോക്കിയാല്‍ കേരളത്തില്‍ സ്ത്രീകളില്‍ ഏറെ കൂടുതലാണ്. രോഗത്തിന്റെ പ്രാരംഭഘട്ടത്തില്‍ ചികിത്സ തേടാത്തതാണിതിനു കാരണം.
മധ്യവയസ്സിനോടടുക്കുമ്പോഴുണ്ടാകുന്ന അമിതവണ്ണം, വ്യായാമക്കുറവ്, ജീവിതരീതിയിലും ഭക്ഷണക്രമത്തിലുമുള്ള മാറ്റങ്ങള്‍ ഇവയെല്ലാം സ്തനാര്‍ബുദത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പ്രാരംഭഘട്ടത്തില്‍ തന്നെ കാന്‍സര്‍ കണ്ടുപിടിക്കുവാന്‍ യഥാസമയം മാമ്മോഗ്രാം ചെയ്യേണ്ടതാണ്.
ന്യൂയോര്‍ക്കിലെ ഫ്‌ളോറല്‍ പാര്‍ക്കില്‍ നടന്ന ഫോമാ വിമന്‍സ് ഫോറം ഏകദിനസെമിനാര്‍ ലളിതമായ ഒരു ഉദ്ഘാടനചടങ്ങോടെയാണ് തുടക്കം കുറിച്ചത്. വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ കുസുമം ടൈറ്റസ്, വൈസ് ചെയര്‍ പേഴ്‌സണ്‍ ഗ്രേസി ജയിംസ്, ഫോമാ പ്രസിഡണ്ട് ജോര്‍ജ് മാത്യു, മുഖ്യാതിഥികളായ ഡോ. എം.വി പിള്ള, ഡോ.റ്റിഫനി ഏവ്‌രി എന്നിവരൊരുമിച്ച് ഭദ്രദീപം തെളിയിച്ചു.
ബ്രസ്റ്റ് കാന്‍സര്‍ സിംപോസിയത്തിന് ആമുഖമായി സംസാരിച്ച ഡോ.സാറാ ഈശോ, സ്വന്തം ആരോഗ്യസംരക്ഷണത്തില്‍ മലയാളിസ്ത്രീകള്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താറില്ല എന്ന് ചൂണ്ടിക്കാട്ടി. മെയ് 12 മുതല്‍ 18 വരെ നാഷണല്‍ വിമന്‍സ് ഹെല്‍ത്ത് വീക്ക് ആയി സെലിബ്രേറ്റ് ചെയ്യുന്നതിനാല്‍ ഫോമാ വിമന്‍സ് ഫോറം സെമിനാര്‍ ഏറ്റം സമയോചിതമായി. യൂട്ടറസ് കാന്‍സര്‍, കാന്‍സര്‍ ഓഫ് സര്‍വിക്‌സ്, ഓവറി എന്നിങ്ങനെ സ്ത്രീകളിലുണ്ടാകാവുന്ന പ്രധാനപ്പെട്ട കാന്‍സറുകളെക്കുറിച്ചും, അവയുടെ രോഗലക്ഷണങ്ങളെക്കുറിച്ചും ഡോ. സാറാ ഈശോ സംസാരിച്ചു.
തോമസ് ജെഫേഴ്‌സണ്‍ യൂണിവേഴ്‌സിറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസറായ ഡോ.റ്റിഫനി ഏവ്‌രി, ബ്രസ്റ്റ് കാന്‍സറിന്റെ വിവിധചികിത്സാരീതികളെക്കുറിച്ച് വിശദീകരിച്ചു. അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയെ പ്രതിനിധീകരിച്ച് ഡോ.മിംഗ് ചാംഗും പ്രസംഗിക്കുകയുണ്ടായി.
“ഹാപ്പി, ഹെല്‍ത്തി ആന്‍ഡ് ഹോളിസ്റ്റിക് ലൈഫ്” എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന പാനല്‍ ഡിസ്‌കഷനില്‍ നിര്‍മ്മല ഏബ്രഹാം മോഡറേറ്ററായിരുന്നു. സ്‌ട്രെസ് മാനേജ്‌മെന്റിനെ കേന്ദ്രീകരിച്ച് സംസാരിച്ച റവ.ഡോ. ആഷാ ഗൈസര്‍, ലോകത്തില്‍ ഏറ്റവുമധികം സ്‌ട്രെസ് അനുഭവിക്കുന്നത് മലയാളിസ്ത്രീകളാണെന്ന് ചൂണ്ടിക്കാട്ടി. പ്രതീക്ഷയ്‌ക്കൊത്ത് കാര്യങ്ങള്‍ സാധിക്കാതെ വരുമ്പോഴാണ് സ്‌ട്രെസ് ഉണ്ടാകുന്നത്. പെണ്‍മക്കളെക്കുറിച്ചുള്ള ടെന്‍ഷനാണ് മലയാളിവനിതകളെ ഏറ്റവും അലട്ടുന്നത്. സ്‌ട്രെസ് കുറയ്ക്കുവാനുള്ള ഏഴ് മാര്‍ഗ്ഗങ്ങളെക്കുറിച്ച് ലൈസന്‍സ്ഡ് സൈക്കോളജിസ്റ്റും മാര്യേജ് കൗണ്‍സലറുമായ ഡോ. ആഷ വിശദീകരിച്ചു.
കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ ഫാക്കല്‍റ്റി മെമ്പറായ അലര്‍ജി സ്‌പെഷ്യലിസ്റ്റ് ഡോ. ജൂലി കുരിയാക്കോസ് എക്‌സിമ, കോണ്‍ടാക്ട് ഡര്‍മറ്റൈറ്റിസ്, സീസണല്‍ അലര്‍ജി എന്നിവയെക്കുറിച്ച് വിശദമായി സംസാരിച്ചു. നടുവേദനയുടെ വിവിധകാരണങ്ങളെക്കുറിച്ചും, ചികിത്സാരീതികളെക്കുറിച്ചും ഡോ.ദേവി നമ്പിയാപറമ്പില്‍ ക്ലാസെടുക്കുകയുണ്ടായി. ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. ദേവി, മൈഗ്രേയ്‌നിന് പ്രതിവിധിയായി ബോട്ടോക്‌സ് ഇന്‍ജക്ഷന്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് വീഡിയോ പ്രസന്റേഷനും അവതരിപ്പിച്ചു.
കാന്‍സര്‍ തരണം ചെയ്ത മലയാളിവനിതകളെ ആദരിക്കുന്ന ചടങ്ങും ഈ ഏകദിനസെമിനാറിന്റെ ഒരു ഹൈലൈറ്റ് ആയിരുന്നു.
വിജ്ഞാനപ്രദമായ ഒരു സെമിനാര്‍ വളരെ ആകര്‍ഷകമാക്കി അവതരിപ്പിക്കുവാന്‍ മുന്‍കൈയെടുത്ത വിമന്‍സ് ഫോറം ഭാരവാഹികളെ സദസ് മുക്തകണ്ഠം പ്രശംസിച്ചു. ഇനിയും ഇതുപോലെയുള്ള സെമിനാറുകള്‍ അമേരിക്കയുടെ വിവിധഭാഗങ്ങളില്‍ സംഘടിപ്പിക്കുന്നതായിരിക്കും എന്ന് ഫോമാ വിമന്‍സ് ഫോറം അറിയിച്ചു.
കാന്‍സറിനെ അതിജീവിച്ച സാറാ ഉമ്മനെ സമാപന സമ്മേളനത്തില്‍ ആദരിച്ചു.
വനിതാ ഫോറം നേതാക്കളായ ലോണാ ഏബ്രഹാം, ലാലി കളപ്പുരക്കല്‍ തുടങ്ങിയവര്‍ നേത്രുത്വം നല്‍കി.
see also
പുതുമഴയായി ഫോമാ വിമന്‍സ്‌ ഫോറം
ന്യൂയോര്‍ക്ക്‌: സ്‌ത്രീകള്‍ നേരിടുന്ന ആരോഗ്യപ്രശ്‌നങ്ങളെ കേന്ദ്രീകരിച്ച്‌ ഫോമാ വിമന്‍സ്‌ ഫോറം സംഘടിപ്പിച്ച ഏകദിന സെമിനാര്‍ പുതുമകള്‍ കൊണ്ട്‌ ശ്രദ്ധെയമായി.മെയ്‌ 18 ന്‌ ന്യൂയോര്‍ക്കിലെ ഫ്‌ളോറല്‍ പാര്‍ക്കിലുള്ള 26 ടൈസണ്‍ അവന്യൂവില്‍ വച്ചായിരുന്നു അമേരിക്കയിലെ മുന്‍ നിര മെഡിക്കല്‍ ടീമിന്റെ ഈ സെമിനാര്‍. ഫോമ വിമന്‍സ്‌ ഫോറം ചെയര്‍ കുസുമം റൈറ്റ്‌സിന്റെ നേതൃത്വത്തില്‍ വിശിഷ്ടാതിഥികളും ഫോമാ ഭാരവാഹികളും പങ്കെടുത്ത ഉദ്‌ഘാടനചടങ്ങിനുശേഷം നടന്ന ബ്രെസ്റ്റ്‌ കാന്‍സര്‍ ബോധവല്‍ക്കരണ സിംപോസിയം ആമുഖമായി ന്യൂജേഴ്‌സിയില്‍ ഓങ്കോളജിസ്റ്റായ ഡോ. സാറാ ഈശോ സംസാരിച്ചു തുടക്കമിടു. ജെഫേഴ്‌സണ്‍ യൂണിവേഴ്‌സിറ്റിയിലെ ക്ലിനിക്കല്‍ പ്രൊഫസറും, മികച്ച വാഗ്‌മിയുമായ ഡോ. എം.വി പിള്ള,മലയാളിവനിതകളുടെയിടയിലെ സ്‌തനാര്‍ബുദനിരക്കിനെക്കുറിച്ചും, ബോധവല്‍ക്കരണത്തെക്കുറിച്ചു സംസാരിച്ചു.

തുടര്‍ന്ന്‌ തോമസ്‌ ജെഫേഴ്‌സണ്‍ യൂണിവേഴ്‌സിറ്റിയില്‍ ബ്രസ്റ്റ്‌ കാന്‍സര്‍ സ്‌പെഷ്യലിസ്റ്റായ ഡോ.റ്റിഫനി ഏവ്‌രി, ബ്രസ്റ്റ്‌ കാന്‍സര്‍ ഡയഗ്‌നോസിസ്‌, നൂതനചികിത്സാരീതികള്‍ എന്നിവയെപ്പറ്റി വിശദീകരിച്ചു.ഉച്ചയ്‌ക്കുശേഷം ഭഹെല്‍ത്തി, ഹാപ്പി ആന്‍ഡ്‌ ഹോളിസ്റ്റിക്‌ ലൈഫ്‌' എന്ന വിഷയത്തെ ആസ്‌പദമാക്കിനടത്തുന്ന പാനല്‍ ഡിസ്‌കഷനില്‍ സാമൂഹ്യപ്രവര്‍ത്തകയായ നിര്‍മ്മല ഏബ്രഹാം മോഡറേറ്ററായിരുന്നു.
റവ. ഡോ. ആഷാ ജോര്‍ജ്‌ ഗൈസര്‍, `സ്‌ട്രെസ്‌, ഇംപാക്ട്‌ ഓണ്‍ ഗട്ട്‌ ബ്രെയിന്‍, ലിവ്‌ എ ഹെല്‍ത്തി ആന്‍ഡ്‌ ജോയ്‌ഫുള്‍ ലൈഫ്‌' എന്ന വിഷയത്തെ ആസ്‌പദമാക്കി പ്രഭാഷണം നടത്തി.യുവതലമുറയിലെ ഡോ. ദേവി നമ്പിയാപറമ്പില്‍ കൊളംബിയാ യൂണിവേഴ്‌സിറ്റിയില്‍ ഫാക്കല്‍റ്റി മെമ്പറായ അലര്‍ജി സ്‌പെഷ്യലിസ്റ്റ്‌ ഡോ. ജൂലി കുരിയാക്കോസ്‌ തുടങ്ങിയവരുടെ ക്ലാസുകള്‍ സെമിനാറിനു തിളക്കമേകി.
വൈകുന്നേരം നടക്കുന്ന പൊതുസമ്മേളനത്തില്‍ കുട്ടനാട്‌ എം.എല്‍.എ തോമസ്‌ ചാണ്ടി മുഖ്യാതിഥിയായിരുന്നു. അമേരിക്കയുടെ വിവിധഭാഗങ്ങളില്‍നിന്നുള്ള വനിതകള്‍ പങ്കെടുത്ത ഈ ഏകദിനസെമിനാറിന്‌ രൂപം നല്‍കിയതു കുസുമം ടൈറ്റസ്‌ ചെയര്‍പേഴ്‌സണ്‍ ആയുള്ള കമ്മറ്റിയാണ്‌.
റീനി മമ്പലം, ലാലി കളപ്പുരയ്‌ക്കല്‍, ഗ്രേസി ജയിംസ്‌, ലോണ ഏബ്രഹാം, സാറാ ഗബ്രിയേല്‍, ഡോ. സാറാ ഈശോ എന്നിവരേ. പ്രസിഡണ്ട്‌ ജോര്‍ജ്‌ മാത്യു, സെക്രട്ടറി ഗ്ലാഡ്‌സണ്‍ വറുഗീസ്‌ , ട്രഷര്‍ വര്‍ഗ്ഗീസ്‌ ഫിലിപ്പ്‌തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഫോമാ എക്‌സിക്യൂട്ടീവ്‌ കമ്മറ്റി പ്രത്യേകം അഭിനന്ദിച്ചു.

രാജാരവിവര്‍മ്മയും മലയാളി വനിതയുടെ ആരോഗ്യവും; പെണ്‍മക്കളെക്കുറിച്ചുള്ള ടെന്‍ഷനും രാജാരവിവര്‍മ്മയും മലയാളി വനിതയുടെ ആരോഗ്യവും; പെണ്‍മക്കളെക്കുറിച്ചുള്ള ടെന്‍ഷനും രാജാരവിവര്‍മ്മയും മലയാളി വനിതയുടെ ആരോഗ്യവും; പെണ്‍മക്കളെക്കുറിച്ചുള്ള ടെന്‍ഷനും രാജാരവിവര്‍മ്മയും മലയാളി വനിതയുടെ ആരോഗ്യവും; പെണ്‍മക്കളെക്കുറിച്ചുള്ള ടെന്‍ഷനും രാജാരവിവര്‍മ്മയും മലയാളി വനിതയുടെ ആരോഗ്യവും; പെണ്‍മക്കളെക്കുറിച്ചുള്ള ടെന്‍ഷനും രാജാരവിവര്‍മ്മയും മലയാളി വനിതയുടെ ആരോഗ്യവും; പെണ്‍മക്കളെക്കുറിച്ചുള്ള ടെന്‍ഷനും രാജാരവിവര്‍മ്മയും മലയാളി വനിതയുടെ ആരോഗ്യവും; പെണ്‍മക്കളെക്കുറിച്ചുള്ള ടെന്‍ഷനും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക