Image

ഓസ്‌ട്രേലിയയിലെ ടൗണ്‍സ്‌വില്ലില്‍ രക്‌തദാനം നടത്തി

റെജി പാറയ്‌ക്കന്‍ Published on 26 September, 2011
ഓസ്‌ട്രേലിയയിലെ ടൗണ്‍സ്‌വില്ലില്‍ രക്‌തദാനം നടത്തി
ടൗണ്‍സ്‌വില്‍: ടൗണ്‍സ്‌വില്ലിലെ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ടൗണ്‍സ്‌വില്‍ ആശുപത്രിയിലെ റെഡ്‌ക്രോസ്‌ വിഭാഗവുമായി സഹകരിച്ച്‌ രക്‌തദാനം നടത്തി. തങ്ങളുടെ സഹജീവികള്‍ക്ക്‌ ജീവന്‍ നിലനിര്‍ത്തുന്നതിന്‌ ആവശ്യമായ രക്‌തം നല്‍കുക വഴി ഒരു മഹത്തായ മാതൃകയാണ്‌ ടൗണ്‍സ്‌വില്ലിലെ മലയാളി സമൂഹം ചെയ്‌തിരിക്കുന്നതെന്ന്‌ ടൗണ്‍സ്‌വില്ലിലെ റെഡ്‌ക്രോസ്‌ മേധാവി ബ്രൂസ്‌ മില്ലര്‍ അറിയിച്ചു. അസോസിയേഷന്‍ ട്രഷറര്‍ സിറില്‍ ജോസഫ്‌ രക്‌തം ദാനം ചെയ്‌തുകൊണ്ട്‌ പരിപാടി ഉദ്‌ഘാടനം ചെയ്‌തു.
ഓസ്‌ട്രേലിയയിലെ ടൗണ്‍സ്‌വില്ലില്‍ രക്‌തദാനം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക