Image

ദുല്‍കര്‍ റഹ്‌മാന്‌ മണിപ്പൂരി നടി നായിക

Published on 24 May, 2013
ദുല്‍കര്‍ റഹ്‌മാന്‌ മണിപ്പൂരി നടി നായിക
യുവ നായകന്‍ ദുല്‍കര്‍ റഹ്‌മാന്‌ മണിപ്പൂരി നടി നായിക. ബോളിവുഡില്‍ ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്ന സുര്‍ജബാലയാണ്‌ മലയാളത്തില്‍ അരങ്ങേറ്റം കുറിയ്‌ക്കാന്‍ പോകുന്നത്‌. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിയെന്ന ചിത്രത്തിലാണ്‌ സുര്‍ജബാല ദുല്‍ഖറിന്റെ നായികയാവുന്നത്‌.

സംവിധായകന്‍ സമീര്‍ താഹിര്‍ ഒരുക്കുന്ന ട്രാവല്‍ മൂവിയാണ്‌ നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി. ദുല്‍ഖര്‍ സല്‍മാനും സണ്ണി വെയ്‌നുമാണ്‌ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.

നാഗാലാന്റില്‍ നിന്നുള്ള ഒരു എന്‍ജിനീയറിങ്‌ വിദ്യാര്‍ഥിനിയായിട്ടാണ്‌ സുര്‍ജബാല ചിത്രത്തില്‍ അഭിനയിക്കുക. കേരളത്തിലെ ഒരു എന്‍ജിനീയറിങ്‌ കോളെജില്‍ നോര്‍ത്ത്‌ ഈസ്റ്റ്‌ കോട്ടയില്‍ പഠിയ്‌ക്കാനെത്തുകയാണ്‌ നായിക. അവിടെവച്ചാണ്‌ ദുല്‍ഖര്‍ അവതരിപ്പിക്കുന്ന നായകന്‍ ഈ പെണ്‍കുട്ടിയെ കണ്ടുമുട്ടുന്നത്‌. മലയാളത്തിലെ ഷൂട്ടിങ്‌ രീതികളെല്ലാം തനിയ്‌ക്കേറെ ഇഷ്ടപ്പെട്ടുവെന്നാണ്‌ സുന്ദരിയായ സുര്‍ജബാല പറയുന്നത്‌.
ദുല്‍കര്‍ റഹ്‌മാന്‌ മണിപ്പൂരി നടി നായികദുല്‍കര്‍ റഹ്‌മാന്‌ മണിപ്പൂരി നടി നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക