Image

നടന്‍ ആസിഫ്‌ അലി വിവാഹിതനായി

Published on 26 May, 2013
നടന്‍ ആസിഫ്‌ അലി വിവാഹിതനായി
തൊടുപുഴ: യുവ നടന്‍ ആസിഫ്‌ അലിയും കണ്ണൂര്‍ സ്വദേശി സമ മസ്‌റീനും വിവാഹിതരായി. കണ്ണൂര്‍ ദിനേശ്‌ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സിനിമ- രാഷ്‌ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുത്തു.

തൊടുപുഴ കരിക്കോട്‌ മരംവെട്ടിക്കല്‍ ഹൗസില്‍ എ.ടി. ഷൗക്കത്തലിയുടെയും നെഹ്‌ജാന്റെയും മകനാണ്‌ ആസിഫ്‌ അലി. കോഴിക്കോട്‌ പ്രോവിഡന്‍സ്‌ വിമന്‍സ്‌ കോളജിലെ ഒന്നാംവര്‍ഷ ബിബിഎ വിദ്യാര്‍ഥിനിയായായ സമ കണ്ണൂര്‍ താണ മെഹാസില്‍ എ.കെ.പി. ആസാദിന്റെയും മുംതാസിന്റെയും മകളാണ്‌.

വിവാഹ സല്‍ക്കാരം 30 നു വൈകിട്ട്‌ 6.30 മുതല്‍ തൊടുപുഴ മാടപ്പറമ്പില്‍ റിസോര്‍ട്ടില്‍ നടക്കും. ചലച്ചിത്രരംഗത്തെ സുഹൃത്തുക്കള്‍ക്കായുള്ള വിവാഹ സല്‍ക്കാരം ഒന്നിന്‌ നെടുമ്പാശേരി സിയാല്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
നടന്‍ ആസിഫ്‌ അലി വിവാഹിതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക