Image

പ്രമേഹം നിയന്ത്രിക്കാന്‍ കോഫി നല്ലതെന്ന്‌

Published on 28 May, 2013
പ്രമേഹം നിയന്ത്രിക്കാന്‍ കോഫി നല്ലതെന്ന്‌
മാഡ്രിഡ്‌: ടൈപ്പ്‌ 2 പ്രമേഹത്തെ പ്രതിരോധിക്കാന്‍ കോഫി കഴിക്കുന്നത്‌ നല്ലതാണെന്ന്‌ റിപ്പോര്‍ട്ട്‌. ഒരു ദിവസം മൂന്നു മുതല്‍ നാലു കപ്പ്‌ കാപ്പി വരെ കുടിക്കാമെന്നാണ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഫോര്‍ സയന്റിഫിക്‌ ഇന്‍ഫര്‍മേഷന്‍ ഓണ്‍ കോഫിയിലെ (ഐഎസ്‌ഐസി) ഗവേഷകരുടെ പഠനത്തില്‍ പറയുന്നത്‌.

ഒരു ദിവസം ഒരുകപ്പ്‌ കാപ്പി അല്ലങ്കില്‍ കാപ്പി കുടിക്കാത്തവരുമായി താരതമ്യം ചെയ്യുമ്പോള്‍ മൂന്നു മുതല്‍ നാലു കപ്പ്‌വരെ കാപ്പി സ്ഥിരമായി കുടിക്കുന്നവര്‍ക്ക്‌ ടൈപ്പ്‌ 2 പ്രമേഹത്തിനുള്ള സാധ്യത 25 ശതമാനം കുറയുമെന്നാണ്‌ റിപ്പോര്‍ട്ടില്‍ പറയുന്നത്‌.

സ്ഥിരമായി നിയന്ത്രിത രീതിയില്‍ കാപ്പി കുടിച്ചാല്‍ ടൈപ്പ്‌ 2 പ്രമേഹത്തെ പ്രതിരോധിക്കാന്‍ കഴിയുമെന്നാണ്‌ ഗവേഷകരുടെ കണ്‌ടെത്തല്‍. ഗവേഷണത്തിലെ പ്രധാനപ്പെട്ട കണ്‌ടെത്തലുകളുടെ ചുരുക്കം 2012ലെ ലോക പ്രമേഹ പ്രതിരോധ കോണ്‍ഗ്രസില്‍ അവതരിപ്പിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക