Image

റാംജിറാവു സ്‌പീക്കിങ്‌ മൂന്നാം ഭാഗം വരുന്നു

Published on 03 June, 2013
റാംജിറാവു സ്‌പീക്കിങ്‌ മൂന്നാം ഭാഗം വരുന്നു
എക്കാലത്തേയും കോമഡി സൂപ്പര്‍ ഹിറ്റ്‌ ചിത്രമായ റാംജിറാവു സ്‌പീക്കിംഗിന്‌ മൂന്നാം ഭാഗം വരുന്നു. യുവ സംവിധായകന്‍ മാമാസ്‌ ആണ്‌ ചിത്രം സംവിധാനം ചെയ്യുന്നത്‌.

സിദ്ദിഖ്‌- ലാല്‍ സംവിധാനം ചെയ്‌ത റാംജിറാവു സ്‌പീക്കിങ്‌ എന്ന ചിത്രത്തില്‍ ഇന്നസെന്റ്‌, മുകേഷ്‌, സായികുമാര്‍, വിജയരാഘവന്‍ തുടങ്ങിയവരുടെ മികച്ച പ്രകടനം കാഴ്‌ചവെച്ചിരുന്നു. പിന്നീട്‌ വര്‍ഷങ്ങള്‍ കഴിഞ്ഞ്‌ റാംജിറാവുവിന്‌ മാന്നാര്‍ മത്തായി സ്‌പീക്കിങ്‌ എന്ന പേരില്‍ രണ്ടാം ഭാഗം വന്നു.

ഏറെക്കാലത്തിന്‌ ശേഷം മാന്നാര്‍ മത്തായിയ്‌ക്ക്‌ മൂന്നാം ഭാഗം വരുകയാണ്‌. യുവസംവിധായകന്‍ മമാസ്‌ ആണ്‌ മൂന്നാം ഭാഗം ഒരുക്കുന്നത്‌. ഇന്നസെന്റ്‌, മുകേഷ്‌, സായികുമാര്‍, വിജയരാഘവന്‍ എന്നിവര്‍ തന്നെയാണ്‌ മൂന്നാം ഭാഗത്തിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. ഈ ചിത്രത്തിനായി തിരക്കഥ തയ്യാറാക്കുന്ന തിരക്കിലാണ്‌ മമാസ്‌. പാപ്പി അപ്പച്ചാ, സിനിമാ കമ്പനി എന്നീ സിനിമകള്‍ സംവിധാനം ചെയ്‌തത്‌ മമാസായിരന്നു. റാം ജിറാവുവിനെപ്പോലെയും മാന്നാര്‍ മത്തായിയെപ്പോലെയും മൂന്നാംഭാഗവും ഒന്‍ വന്‍ഹിറ്റാക്കിമാറ്റുകയെന്നതാണ്‌ മമാസിന്റെ ലക്ഷ്യം.
റാംജിറാവു സ്‌പീക്കിങ്‌ മൂന്നാം ഭാഗം വരുന്നുറാംജിറാവു സ്‌പീക്കിങ്‌ മൂന്നാം ഭാഗം വരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക