Image

സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ യുഎഇ പ്രതിജ്‌ഞാബദ്ധം: മന്ത്രി

Published on 28 September, 2011
സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ യുഎഇ പ്രതിജ്‌ഞാബദ്ധം: മന്ത്രി
ദുബായ്‌: മധ്യപൂര്‍വ ദേശത്തെ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനും പരിഹരിക്കുന്നതിനും യുഎഇ പ്രതിജ്‌ഞാബദ്ധമാണെന്നു യുഎഇ വിദേശകാര്യമന്ത്രി ഷെയ്‌ഖ്‌ അബ്‌ദുല്ല ബിന്‍ സായിദ്‌ അല്‍ നഹ്യാന്‍ പറഞ്ഞു. യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പലസ്‌തീനില്‍ ഇസ്രയേല്‍ നടത്തുന്ന അനാവശ്യ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്നു യുഎഇ ആവശ്യപ്പെട്ടു.

അധിനിവേശ പ്രദേശങ്ങളില്‍നിന്ന്‌ ഇസ്രയേല്‍ പൂര്‍ണമായി പിന്മാറിയാലേ മേഖലയില്‍ ശാശ്വത സമാധാനത്തിനു കളമൊരുങ്ങുകയുള്ളൂ. ബഹ്‌റൈനില്‍ അസ്‌ഥിരതയുണ്ടാക്കാനുള്ള ശ്രമങ്ങളെ ജിസിസി രാജ്യങ്ങളുടെ തീരുമാനങ്ങള്‍ക്കനുസരിച്ചു യുഎഇയും ശക്‌തമായി എതിര്‍ക്കുന്നു. ചര്‍ച്ചകളിലൂടെ പ്രശ്‌ന പരിഹാരത്തിനുള്ള ബഹ്‌റൈന്‍ ഭരണകൂടത്തിന്റെ ശ്രമങ്ങള്‍ക്ക്‌ എല്ലാ പിന്തുണയുമുണ്ട്‌. മനുഷ്യാവകാശ സംരക്ഷണത്തിനും സ്‌ത്രീശാക്‌തീകരണത്തിനും യുഎഇ വലിയ പ്രാധാന്യം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക