Image

ലൂക്കന്‍ മലയാളി ക്ലബ്‌ ഓണാഘോഷം നടത്തി

മജു പേയ്‌ക്കല്‍ Published on 28 September, 2011
ലൂക്കന്‍ മലയാളി ക്ലബ്‌ ഓണാഘോഷം നടത്തി
ഡബ്ലിന്‍: ലൂക്കന്‍ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ക്ലോണ്ടാല്‍കിന്‍ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന ഓണാഘോഷം പ്രൗഡോജ്വലമായി. ഐറീഷ്‌ ചില്‍ഡ്രന്‍സ്‌ മന്ത്രി ഫ്രാന്‍സിസ്‌ ഫിറ്റ്‌സ്‌ ജെറാള്‍ഡ്‌ മുഖ്യാതിഥിയായി പങ്കെടുത്തു. താലപ്പൊലിയുടെയും മുത്തുകുടകളുടേയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ മന്ത്രിയെ എതിരേറ്റു.

വൈസ്‌പ്രസിഡന്റ്‌ സെന്‍ ബേബിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം മന്ത്രി ഫ്രാന്‍സിസ്‌ ഉദ്‌ഘാടനം ചെയ്‌തു. കൗണ്‍സിലര്‍ വില്യം ലാവല്‍ ആശംസകളര്‍പ്പിച്ചു. ജനറല്‍ സെക്രട്ടറി റെജി കുര്യന്‍ സ്വാഗതവും വനിതാഫോറം പ്രസിഡന്റ്‌ ലീന ജോയ്‌ഷ്‌ നന്ദിയും പറഞ്ഞു. ലിവിംഗ്‌ സര്‍ട്ടിഫിക്കറ്റ്‌ പരീക്ഷയില്‍ ഉന്നത വിജയം നേടിയ റ്റോം തോമസ്‌ കളത്തിപ്പറമ്പിലിനുവേണ്ടി ലിസമ്മ തോമസ്‌ മന്ത്രിയില്‍ നിന്നും ട്രോഫി സ്വീകരിച്ചു. ജൂണിയര്‍ സര്‍ട്ടിഫിക്കറ്റ്‌ പരീക്ഷയില്‍ ലൂക്കനില്‍ നിന്നും ഉന്നത വിജയം നേടിയ സിന്‍ജുമോള്‍ സണ്ണി ഇളംകുളത്തിനും, സ്‌നേഹ റെജി കോഴിമുള്ളോരാത്തിനും മന്ത്രി ട്രോഫി സമ്മാനിച്ചു.

ബിജു മാങ്കോട്ടില്‍ മാവേലിയെ അവതരിപ്പിച്ചു. ശിങ്കാരി മേളം, തിരുവാതിര, വഞ്ചിപ്പാട്ട്‌, ഭരതനാട്യം, തില്ലാന, ക്ലാസിക്കല്‍ ട്രൂപ്പ്‌ ഡാന്‍സ്‌, സിനിമാറ്റിക്‌ ഡാന്‍സുകള്‍ എന്നിവ ആഘോഷം വര്‍ണ്ണാഭമാക്കി. ലീന ജയന്റെയും, ബിജു മാങ്കോട്ടിലിന്റെ മാതാപിതാക്കള്‍ സമ്മാനദാനം നടത്തി.

റെജി കുര്യന്‍, സെന്‍ബേബി, ബിജു വൈക്കം, ജോയ്‌ഷ്‌ കോഴഞ്ചോരി, റോയി പേരയില്‍ , ജിബി ആന്റണി ജയന്‍ കൊട്ടാരക്കര എന്നിവര്‍ നേതൃത്വം നല്‍കി.
ലൂക്കന്‍ മലയാളി ക്ലബ്‌ ഓണാഘോഷം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക