Image

ഐറീഷ്‌ മലയാളി ബാലിക ഷാരോണ്‍ സെബാസ്‌റ്റിയനെ അനുമോദിച്ചു

മജു പേയ്‌ക്കല്‍ Published on 28 September, 2011
ഐറീഷ്‌ മലയാളി ബാലിക ഷാരോണ്‍ സെബാസ്‌റ്റിയനെ അനുമോദിച്ചു
ഡബ്ലിന്‍ : ജൂണിയര്‍ സര്‍ട്ട്‌ പരീക്ഷയില്‍ ഉന്നത വിജയം നേടി ഐറീഷ്‌ മലയാളികള്‍ക്ക്‌ അഭിമാനമായി മാറിയ ഷാരോണ്‍ സെബാസ്‌റ്റിയനെ ബ്ലാഞ്ചാഡ്‌സ്‌ ടൗണ്‍ സീറോ മലബാര്‍ കത്തോലിക്കാ സമൂഹം അനുമോദിച്ചു.

സെന്റ്‌ ബ്രിജിറ്റ്‌ ദേവാലയാങ്കണത്തില്‍ നടന്ന അനുമോദന യോഗത്തില്‍ ഫാ. മാത്യു അറയ്‌ക്കപ്പറമ്പില്‍ ഷാരോണിന്‌ ട്രോഫിയും കാഷ്‌ അവാര്‍ഡും സമ്മാനിച്ചു.

ചങ്ങനാശ്ശേരി കുറുപ്പുംപറമ്പില്‍ (കങ്ങഴ) സെബാസ്‌റ്റിയന്റെയും ലിസമ്മയുടെയും പുത്രിയാണ്‌ ഷാരോണ്‍. സഹോദരി ഐറിന്‍.
ഐറീഷ്‌ മലയാളി ബാലിക ഷാരോണ്‍ സെബാസ്‌റ്റിയനെ അനുമോദിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക