Image

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി: ദുല്‍ക്കര്‍ സല്‍മാന്‍ നായകന്‍

Published on 10 June, 2013
നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി: ദുല്‍ക്കര്‍ സല്‍മാന്‍ നായകന്‍
സമീര്‍ താഹിര്‍ സംവിധാനംചെയ്യുന്ന നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രം ഉടന്‍ തീയേറ്ററികളിലെത്തും. ഹാപ്പി അവേഴ്‌സ്‌ എന്റര്‍ടെയ്‌ന്‍മെന്റ്‌ നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ ദുല്‍ക്കര്‍ സല്‍മാന്‍, സണ്ണി വെയ്‌ന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മണിപ്പൂരി നടി സുര്‍ജാ ബാലയാണ്‌ നായിക. കൂടാതെ ബംഗാളി നടന്‍ ധൃതിമാന്‍, ജോയ്‌ മാത്യു, സുര്‍ജിത്‌, കെ.ടി.സി അബ്‌ദുള്ള, ഏനാ സാഹ, കെ.ടി.സി അബ്‌ദുള്ള, പലാമോ മൊന്തപ്പ്‌, വനിതാ കൃഷ്‌ണചന്ദ്രന്‍, മധു ബാലാദേവി, അനിഘ തുടങ്ങിവരാണ്‌ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.

കാസിയും സുനിയും ഒരേ എന്‍ജിനീയറിംഗ്‌ കോളജില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ്‌. ഇവര്‍ ആത്മാര്‍ഥ സുഹൃത്തുക്കളാണെങ്കിലും വ്യത്യസ്‌ത സ്വഭാവക്കാരാണ്‌. വ്യക്തമായ രാഷ്‌ട്രീയ ചിന്താഗതിക്കാരനും ആദര്‍ശവാദിയുമായ കാസി കാസി കാമ്പസിലെ ഹീറോതന്നെയാണ്‌. എന്നാല്‍, തികഞ്ഞ അരാജകത്വവാദിയാണ്‌ സു നി. തോന്നിയതുപോലെ ജീവിക്കുന്ന സുനിക്ക്‌ പെണ്‍വിഷത്തോടാണ്‌ താല്‍പര്യം. പരസ്‌പരവിരുദ്ധ സ്വഭാവമുള്ള ഇവര്‍ കൂട്ടുകാരായത്‌ ഒരു അത്ഭുത പ്രതിഭാസമാണ്‌.

അതേ, കോളജില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിയാണ്‌ അസി. നാഗാലാന്‍ഡ്‌ സ്വദേശിനിയായ അസിയുടെ ചിരിക്കുപിന്നില്‍ ദുരൂഹതയുടെ കരിനിഴല്‍ പ്രകടമാണ്‌. തിക്തമായ ജീവിതസാഹചര്യങ്ങളുടെ മായാത്ത ഭാവം. അതുകൊണ്‌ടുതന്നെ കാസി യും അസിയും മാനസികമായി അടുത്തു. ആ ബന്ധം പ്രണയമാകുന്നതോടെയാണ്‌ പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്‌. ഹഷീര്‍ മുഹമ്മദ്‌ കഥ, തിരക്കഥ, സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഗിരീഷ്‌ ഗംഗ ആണ്‌. സംഗീതം- റെക്‌സ്‌ വിജയന്‍, കല- ദില്‍ജിത്‌ എം. ദാസ്‌. -എ.എസ്‌. ദിനേശ്‌.
നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി: ദുല്‍ക്കര്‍ സല്‍മാന്‍ നായകന്‍നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി: ദുല്‍ക്കര്‍ സല്‍മാന്‍ നായകന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക