Image

സോളാര്‍ തട്ടിപ്പു കേസുമായി ബന്ധമില്ല: നടി ശാലു മേനോന്‍

Published on 14 June, 2013
സോളാര്‍ തട്ടിപ്പു കേസുമായി ബന്ധമില്ല: നടി ശാലു മേനോന്‍
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസില്‍ തനിക്ക്‌ ബന്ധമില്ലെന്ന്‌ സീരിയല്‍ നടി ശാലു മേനോന്‍ പറഞ്ഞു. കേസിലെ പ്രതി ബിജു രാധാകൃഷ്‌ണനുമായി തനിക്ക്‌ യാതൊരു ബന്ധവും ഇല്ല.പരസ്യചിത്രത്തിനായി തന്നെ ബിജു സമീപിച്ചിരുന്നു. വീട്ടിലും താന്‍ നടത്തുന്ന ഡാന്‍സ്‌ സ്‌കൂളിലും സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിനായി 20 ലക്ഷം രൂപയും അയാള്‍ തന്നില്‍ നിന്ന്‌ കൈപ്പറ്റി. അല്ലാതെ തനിക്ക്‌ ബിജുവായി യാതൊരു ബന്ധവും ഇല്ല. ബിജുവിനെതിരെ പൊലീസിന്‌ പരാതി നല്‍കിയിട്ടുണ്ടെന്നും ശാലു പറഞ്ഞു. തട്ടിപ്പു കേസിലെ പ്രതി അറസ്റ്റിലായ സരിതാ എസ്‌.നായര്‍ നൃത്തം പഠിക്കുന്നതിനായി തന്നെ സമീപിച്ചിരുന്നു. അതല്ലാതെ അവരുമായും തനിക്ക്‌ യാതൊരു ബന്ധവും ഇല്ലെന്നും ശാലു വ്യക്തമാക്കി.

കേസില്‍ സീരിയല്‍ നടിക്ക്‌ ബന്ധമുണ്ടെന്ന്‌ റിപ്പോര്‍ട്ടുകള്‍ വന്ന സാഹചര്യത്തിലാണ്‌ ശാലുവിന്റെ പ്രതികരണം.
സോളാര്‍ തട്ടിപ്പു കേസുമായി ബന്ധമില്ല: നടി ശാലു മേനോന്‍സോളാര്‍ തട്ടിപ്പു കേസുമായി ബന്ധമില്ല: നടി ശാലു മേനോന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക