Image

അധ്യാപകന് മര്‍ദ്ദനം: പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു

Published on 29 September, 2011
അധ്യാപകന് മര്‍ദ്ദനം:  പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു
കൊല്ലം: വാളകം രാമവിലാസം സ്‌കൂളിലെ അധ്യാപകന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. കൊല്ലം റൂറല്‍ എസ്.പി പി.പ്രകാശിന്റെ നേതൃത്വത്തിലാണ് എട്ടംഗ അന്വേഷണ സംഘം. കൊട്ടാരക്കര ഡി.വൈ.എസ്.പിയാണ് ഇതുവരെ അന്വേഷണം നടത്തിയത്.

അതിനിടെ സംഭവത്തില്‍ പ്രതിഷേധിച്ച് ഇടത് വിദ്യാര്‍ത്ഥി - യുവജന സംഘടനകള്‍ വാളകം രാമവിലാസം സ്‌കൂളിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. പോലീസ് ലാത്തിച്ചാര്‍ജ്ജില്‍ 15 പേര്‍ക്ക് പരിക്കേറ്റു. 20 പേരെ പോലീസ് അറസ്റ്റു ചെയ്തു. അറസ്റ്റിലായവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. സംഭവത്തില്‍ മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പത്തനാപുരത്ത് ഉച്ചയ്ക്കുശേഷം ഇടതുമുന്നണി ഹര്‍ത്താല്‍ ആചരിക്കുകയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക