Image

നായാടികളുടെ കഥയുമായി

Published on 15 June, 2013
നായാടികളുടെ കഥയുമായി
നായാടികളുടെ കഥയുമായി "ഏഴുദേശങ്ങള്‍ക്കുമകലെ' എത്തുന്നു. റിഥിന്‍ റോഷ് ഫിലിംസിന്റെ ബാനറില്‍ റഷീദ് കെ. മൊയ്തു കഥയെഴുതി സംവിധാനംചെയ്യുന്ന ഏഴുദേശങ്ങള്‍ക്കുമകലെ എന്ന ചിത്രത്തില്‍ ശ്രീജിത് രവി പ്രധാന വേഷത്തില്‍ എത്തുന്നു. ശിവജി ഗുരുവായൂര്‍, കോഴിക്കോട് നാരായണന്‍ നായര്‍, വിജയന്‍ ചാത്തന്നൂര്‍, സാലു കൂറ്റനാട്, സലിം പാമിട്ടപ്പുറം, ഫൈസല്‍, വേത, ലിജി, ലക്‌സി, ദീപ, സുമിത കാഞ്ഞിരത്തിങ്കല്‍, ജോസഫ് പനങ്ങാടന്‍ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റു താരങ്ങള്‍.

മേഴത്തൂര്‍ ദേശം. ഇവിടെയാണ് നായാടികള്‍ താമസിക്കുന്ന പ്രദേശം. മേഴത്തൂര്‍ തമ്പുരനാണ് നായാടികള്‍ക്ക് താമസിക്കാന്‍ അനുവാദം നല്‍കിയത്. ഉന്നത കുലജാതരായിരുന്നു നായാടികള്‍. ബ്രാഹ്ണര്‍ക്ക് തുല്യരായിരുന്നു. പക്ഷേ, ഇന്നു താഴ്ന്ന ജാതിയിലാണ് സ്ഥാനം. നീചരെന്നു വിശേഷിപ്പിച്ച ഇവരെ സമൂഹത്തില്‍നിന്നും അകറ്റിനിര്‍ത്തിയിരിക്കുകയാണ്. നായാടിക്കാരുടെ മൂപ്പനായ കോത, മേഴത്തൂര്‍ ദേശത്തെ തമ്പുരാനുവേണ്ടി ദുഷ്ടമൂര്‍ത്തികളെ ആവാഹിച്ച് ഒടിയന്‍ കെട്ടല്‍ സ്വന്തമാക്കി ശത്രുക്കള്‍ക്കെതിരെ നീങ്ങുമായിരുന്നു. ഈ ബലത്തില്‍ തമ്പുരാന്‍ ജനങ്ങളെ അടക്കി ഭരിക്കുകയായിരുന്നു.

ശ്രീജിത് രവിയാണ് ഷണ്‍മുഖന്‍ നായാടിയായി പ്രത്യക്ഷപ്പെടുന്നത്. റഷീദ് കെ. മൊയ്തു, സലിം പാമിട്ട എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ഉണ്ണി പാലക്കല്‍ എഴുതുന്നു. ദീപക് പെരിങ്ങോട്ടുകര, സാജന്‍ ജോസഫ് എന്നിവരാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

സെല്ലുലോയ്ഡ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ഗായിക വൈക്കം വിജയലക്ഷ്മി ഈ ചിത്രത്തില്‍ പാടി അഭിനയിച്ചിട്ടുണ്ട്. പ്രശസ്ത നടന്‍ കലാഭവന്‍ മണിയുടെ ഒരു നാടന്‍ പാട്ടും ഈ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സീജവ് നാവകം എഴുതിയ വരികള്‍ക്ക് ഈണം പകരുന്നത് മുരളി ഗുരുവായൂര്‍ ആണ്.

പ്രൊഡ. കണ്‍ട്രോളര്‍- വിസ്മയ തങ്കപ്പന്‍, പ്രൊഡ. ഡിസൈനര്‍- ബിനോഷ് കെ. കൈമള്‍, അസോസിയേറ്റ് ഡയറക്ടര്‍- കപില്‍ ചാഴൂര്‍, ജോജോ റാഫേല്‍, സ്റ്റില്‍സ്- ഖാദര്‍ കൊച്ചന്നൂര്‍. - എ.എസ് ദിനേശ്
നായാടികളുടെ കഥയുമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക