Image

സിക്കിം ഭൂകമ്പം: പ്രധാനമന്ത്രി 1000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു

Published on 29 September, 2011
സിക്കിം ഭൂകമ്പം: പ്രധാനമന്ത്രി 1000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു
ഗാങ്‌ടോക് : ഭൂകമ്പത്തില്‍ വ്യാപകനാശം നേരിട്ട സിക്കിമില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രധാനമന്ത്രി 1000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു. നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ സിക്കിമില്‍ എത്തിയതായിരുന്നു അദ്ദേഹം.

ദുരിതബാധിത പ്രദേശങ്ങളില്‍ ആകാശനിരീക്ഷണം നടത്തിയ അദ്ദേഹം സിക്കിം മണിപ്പാല്‍ ആശുപത്രിയില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെയും സന്ദര്‍ശിച്ചു. മുഖ്യമന്ത്രി പവന്‍കുമാറുമായി നടത്തിയ ചര്‍ച്ചയ്ക്കിടയിലാണ് പ്രധാനമന്ത്രി സഹായവാഗ്ദാനം നടത്തിയത്. പുനരധിവാസ പ്രവര്‍ത്തനത്തിന് കേന്ദ്രസര്‍ക്കാരിന്റെ എല്ലാ സഹായവും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. കഴിഞ്ഞ 18 നാണ് സിക്കിമില്‍ ഭൂചലനമുണ്ടായത്.

റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ എണ്‍പതോളം പേര്‍ മരിക്കുകയും 350 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക