Image

ഡിഎംകെ മുന്‍ മന്ത്രിയുടെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ്

Published on 29 September, 2011
ഡിഎംകെ മുന്‍ മന്ത്രിയുടെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ്
ചെന്നൈ: അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയെ തുടര്‍ന്ന് ഡിഎംകെ നേതാവും മുന്‍മന്ത്രിയുമായ ടി.എം. അന്‍പരശന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തി. ചെന്നൈയ്ക്ക് സമീപം കുന്ദ്രത്തൂരിലെ വീട്ടിലായിരുന്നു റെയ്ഡ്. കഴിഞ്ഞ ഡിഎംകെ മന്ത്രിസഭയില്‍ തൊഴില്‍ മന്ത്രിയായിരുന്നു അന്‍പരശന്‍.

അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരില്‍ കഴിഞ്ഞ സര്‍ക്കാരില്‍ ഉന്നത വിദ്യാഭ്യാസമന്ത്രിയായിരുന്ന കെ. പൊന്‍മുടിയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു. ഭൂമി തട്ടിപ്പു കേസില്‍ അറസ്റ്റിലായ പൊന്‍മുടി ഇപ്പോള്‍ ജയിലിലാണ്. ഇതിനു പിന്നാലെയാണ് അന്‍പരശന്റെ വീട്ടിലും റെയ്ഡ് നടത്തിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക