Image

മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാക്കള്‍ സോണിയയുമായി കൂടിക്കാഴ്‌ച നടത്തി

Published on 29 September, 2011
മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാക്കള്‍ സോണിയയുമായി കൂടിക്കാഴ്‌ച നടത്തി
ന്യഡല്‍ഹി: ടുജി സ്‌പെക്‌ട്രം കേസ്‌ വിവാദവുമായി ബന്ധപ്പെട്ട്‌ ആഭ്യന്തര മന്ത്രി പി. ചിദംബരത്തിനെതിരെ കത്തയച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ധനമന്ത്രി പ്രണബ്‌ മുഖര്‍ജി, സ്‌പീക്കര്‍ മീരാകുമാര്‍ , പ്രതിരോധ മന്ത്രി എ.കെ ആന്റണി, പൊളിറ്റിക്കല്‍ സെക്രട്ടറി അഹമ്മദ്‌ പട്ടേല്‍ എന്നിവരുമായി കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തി. മൂന്ന്‌ ദിവസത്തിനുള്ളില്‍ ഇത്‌ രണ്ടാം തവണയാണ്‌ പ്രണബ്‌ സോണിയയുമായി കൂടിക്കാഴ്‌ച നടത്തുന്നത്‌.

2ജി യുമായി ബന്ധപ്പെട്ട ഇടപാടുകളെ കുറിച്ച്‌ അന്ന്‌ ധനമന്ത്രിയായിരുന്ന പി.ചിദംബരത്തിന്‌ അറിയാമായിരുന്നു എന്ന്‌ കാണിച്ച്‌ ധനമന്ത്രാലയം എഴുതിയ കുറിപ്പ്‌്‌ വിവാദമായ പശ്ചാത്തലത്തിലാണ്‌ കൂടിക്കാഴ്‌ച.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക