Image

അഛന്‍: ഈ ദിവസത്തീന്റെ ഓര്‍മ്മ: സപ്ന അനു ബി. ജോര്‍ജ്‌

സപ്ന അനു ബി. ജോര്‍ജ്‌ Published on 16 June, 2013
അഛന്‍: ഈ ദിവസത്തീന്റെ ഓര്‍മ്മ: സപ്ന അനു ബി. ജോര്‍ജ്‌
അഛന്‍ ഈ ദിവസത്തീന്റെ ഓര്‍മ്മ

മരിച്ചിട്ടും മരിക്കാത്ത അഛന്റെ ഓര്‍മ്മകള്‍
മനസ്സിന്റെ മതിലില്‍ വരിച്ചിട്ടു ഞാന്‍
ഓര്‍ത്തു ഓര്‍ത്തോത്തു കരയാന്‍
മരിച്ചു ജീവിക്കാന്‍ ജീവിതം പഠിപ്പിച്ചു.


ഓര്‍മ്മകള്‍ നല്ലതും ചീത്തയും വേര്‍തിരിച്ചു,
അഛനാല്‍ കോര്‍ത്തിണക്കിയ കണ്ണികള്‍ ,
ഒറ്റപ്പെടലിന്റെ ഭയം കണ്ണുനീരായ വാര്‍ന്നൊഴുകി,
ജീവിതത്തില്‍ ജീവിക്കാന്‍ മറന്ന ദിനങ്ങള്‍ .


എന്തിനെന്നറിയാതെ എവിടെയോ മനസ്സലഞ്ഞു,
ഓര്‍മ്മകളെ ചേര്‍ത്തു പിടിച്ച് ഇല്യായ്മകളാക്കി,
ജീവിതം അസ്വസ്തകളില്‍ മുങ്ങിത്താണു,
ഉത്തരങ്ങളില്ലാതെ ചോദ്യങ്ങള്‍ മാത്രം.

മനസ്സില്‍ ചിന്തകള്‍ ആയിരം തെന്നി നീങ്ങി
എവിടെനിന്നോ ശബ്ദം 'ഓര്‍മ്മകള്‍ക്കു കടിഞ്ഞാനിടൂ',
വാക്കുകള്‍ എന്നിലേക്കു നടന്നെത്തി,
'ആര്‍ക്കും തിറെഴുതിയിട്ടില്ലാത്ത നിന്‍ ദിനങ്ങള്‍ ' .

അഛനും അമ്മയും എന്ന വെറും ഓര്‍മ്മകള്‍
മനസ്സില്‍ എരീഞ്ഞകത്തുന്ന മെഴുകുതിരികള്‍
എന്നും എന്തിനും നിന്‍ മനസ്സാക്ഷിയായി,
നിന്നുള്ളില്‍ തളരാതെ വളരാനായി മാത്രം .
അഛന്‍: ഈ ദിവസത്തീന്റെ ഓര്‍മ്മ: സപ്ന അനു ബി. ജോര്‍ജ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക