Image

അമേരിക്കയില്‍ ഭീകരാക്രമണത്തിന്‌ പദ്ധതിയിച്ച യുവാവ്‌ അറസ്റ്റില്‍

Published on 30 September, 2011
അമേരിക്കയില്‍ ഭീകരാക്രമണത്തിന്‌ പദ്ധതിയിച്ച യുവാവ്‌ അറസ്റ്റില്‍
ന്യൂയോര്‍ക്ക്‌: അമേരിക്കയില്‍ ഭീകരാക്രമണത്തിന്‌ പദ്ധതിയിച്ച അല്‍ക്വയ്‌ദ പ്രവര്‍ത്തകനായ അമേരിക്കന്‍ സ്വദേശിയായ യുവാവിനെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. റെസ്‌വാന്‍ ഫെര്‍ദൗസ്‌ (26) അണ്‌ അറസ്‌റ്റിലായത്‌. അമേരിക്കയിലെ പെന്റഗണ്‍ ആസ്‌ഥാനത്തു സ്‌ഫോടക വസ്‌തുക്കള്‍ നിറച്ച വിദൂരനിയന്ത്രിത പൈലറ്റില്ലാ വിമാനം ഉപയോഗിച്ചാണ്‌ ആക്രമണം നടത്താന്‍ പദ്ധതിയിട്ടതത്‌. മാസച്യുസിറ്റ്‌സില്‍ വെച്ചാണ്‌ ഇയാളെ അറസ്റ്റ്‌ ചെയ്‌തത്‌.

തീവ്രവാദികളെന്നു നടിച്ച്‌ ആയുധങ്ങളും സ്‌ഫോടകവസ്‌തുക്കളും എത്തിച്ചുനല്‍കാമെന്നു പറഞ്ഞു സമീപിച്ച യുഎസ്‌ രഹസ്യാന്വേഷണ ഏജന്‍സി (എഫ്‌ബിഐ) ഉദ്യോഗസ്‌ഥരാണ്‌ ഇയാളെ കുടുക്കിയത്‌.

ചെറിയ വിമാനങ്ങള്‍ ജിപിഎസ്‌ സംവിധാനം ഉപയോഗിച്ചു നിയന്ത്രിച്ച്‌ യുഎസ്‌ പ്രതിരോധ മന്ത്രാലയമായ പെന്റഗണില്‍ ആക്രമണം നടത്താനുള്ള പദ്ധതി ഈവര്‍ഷം ജനുവരി മുതല്‍ ആസൂത്രണം ചെയ്‌തു വരികയായിരുന്നെന്ന്‌ അധികൃതര്‍ അറിയിച്ചു.

ഊര്‍ജതന്ത്രത്തില്‍ നോര്‍ത്ത്‌ ഈസ്‌റ്റേണ്‍ സര്‍വകലാശാലയില്‍ നിന്നു ബിരുദം നേടിയിട്ടുള്ള ഇയാള്‍ 2010ലും യുഎസില്‍ ജിഹാദ്‌ നടത്താന്‍ പദ്ധതിയിട്ടിരുന്നു. റിക്കാര്‍ഡ്‌ ചെയ്‌ത ഒട്ടേറെ സംഭാഷണങ്ങളില്‍ സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരെ വധിക്കാനുള്ള താല്‍പര്യം ഇയാള്‍ പ്രകടിപ്പിക്കുന്നുണ്ട്‌. കഴിഞ്ഞ മേയ്‌ മാസത്തില്‍ ബോസ്‌റ്റണില്‍ നിന്ന്‌ ഇയാള്‍ വാഷിങ്‌ടണിലെത്തുകയും പെന്റഗണ്‍, ക്യാപ്പിറ്റോള്‍ എന്നിവയുടെ ചിത്രങ്ങള്‍ എടുക്കുകയും ചെയ്‌തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക