Image

പിള്ളയുടെ ഫോണ്‍ സംഭാഷണം നിയമവിരുദ്ധം: മുഖ്യമന്ത്രി

Published on 30 September, 2011
പിള്ളയുടെ ഫോണ്‍ സംഭാഷണം നിയമവിരുദ്ധം: മുഖ്യമന്ത്രി
തിരുവനന്തപുരം: ഒരു വര്‍ഷത്തെ തടവു ശിക്ഷയ്‌ക്ക്‌ വിധിക്കിപ്പെട്ട്‌ പൂജപ്പുര സെന്‍ട്രല്‍ ജയില്‍ ശിക്ഷ അനുഭവിച്ചുവരുന്ന ബാലകൃഷ്‌ണപിള്ള ഫോണില്‍ സംസാരിച്ചിട്ടുണ്ടെങ്കില്‍ അതു നിയമവിരുദ്ധമാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്‌ടി പറഞ്ഞു. ഇന്നലെ ഇതുസംബന്ധിച്ച്‌ ഒരു ടെലിവിഷന്‍ വാര്‍ത്താ ചാനല്‍ സംഭാഷണം പുറത്തുവിട്ടിരുന്നു. പ്രതിപക്ഷനേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ ഇന്നലെ നിയമസഭയില്‍ നടത്തിയ പ്രസ്‌താവനയ്‌ക്കു മറുപടിയായാണു പിള്ള ഒരു ചാനലിനോടു ഫോണിലൂടെ സംസാരിച്ചത്‌.

അധ്യാപകനെ ആക്രമിച്ച സംഭവത്തില്‍ തനിക്കു പങ്കില്ലെന്നാണു തടവുശിക്ഷയ്‌ക്കു വിധിക്കപ്പെട്ടു കോടതി അനുമതിയോടെ, തലസ്ഥാനത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പിള്ള സ്വകാര്യ ചാനലിനോടു പറഞ്ഞത്‌. അച്യുതാനന്ദന്റെ പ്രസ്‌താവനയ്‌ക്കു പിന്നില്‍ രാഷ്‌ട്രീയലക്ഷ്യം മാത്രമാണെന്നും പിള്ള പ്രതികരിക്കുകയുണ്‌ടായി. തടവുകാരന്‌ ഇത്തരത്തില്‍ മാധ്യമങ്ങളോടു ഫോണില്‍ സംസാരിക്കാന്‍ അനുമതിയില്ലെന്നും ഇതു ജയില്‍ ചട്ടങ്ങളുടെ ലംഘനമാണെന്നും നിയമവദഗ്‌ധര്‍ അഭിപ്രായപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക