Image

ഫ്‌ളാറ്റില്‍ നിന്നു വീണ നടി സ്വര്‍ണ തോമസിന്റെ നില ഗുരതരം

Published on 21 June, 2013
ഫ്‌ളാറ്റില്‍ നിന്നു വീണ നടി സ്വര്‍ണ തോമസിന്റെ നില ഗുരതരം
കൊച്ചി: ഇന്നലെ ഫ്‌ളാറ്റില്‍ നിന്ന്‌ വീണു പരിക്കേറ്റ പുതുമുഖ നടി സ്വര്‍ണ തോമസിന്റെ നില ഗുരുതരമായി തുടരുന്നു. കൊച്ചിയിലെ ഫ്‌ളാറ്റിന്റെ അഞ്ചാം നിലയില്‍ നിന്ന്‌ വീണ സ്വര്‍ണയുടെ നട്ടെല്ല്‌, ഇടുപ്പെല്ല്‌ എന്നിവ ഒടിഞ്ഞിട്ടുണ്ട്‌.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്‌ സ്വര്‍ണ. സംസാരിക്കാനാവുന്നുണ്ടെങ്കിലും ആരോഗ്യനില മെച്ചപ്പെട്ടെന്ന്‌ പറയാനാവില്ലെന്ന്‌ ആശുപത്രി അധികൃതര്‍ കേരളകൗമുദി ഫ്‌ളാഷിനോടു പറഞ്ഞു.

എന്നാല്‍ നടിയുടെ വീഴ്‌ചയില്‍ ദുരൂഹതയുള്ളതായി റിപ്പോര്‍ട്ടുണ്ട്‌. കുടുംബത്തോടൊപ്പം താമസിക്കുന്ന എളമക്കരയിലെ ഗ്യാലക്‌സി ഫ്‌ളാറ്റില്‍ നിന്ന്‌ കഴിഞ്ഞ ദിവസം രാത്രിയാണ്‌ സ്വര്‍ണ വീണത്‌.

കൊച്ചിയില്‍ ചിത്രീകരണം പുരോഗമിക്കുന്ന 'ബഡ്ഡി' എന്ന ചിത്രത്തില്‍ സഹനായികയായാണ്‌ ഇപ്പോള്‍ ഇവര്‍ അഭിനയിച്ചുകൊണ്ടിരുന്നത്‌. ഏതാനും ദിവസങ്ങളായി പനി ബാധിച്ചതിനെ തുടര്‍ന്ന്‌ ഇവര്‍ ഷൂട്ടിങ്ങില്‍ പങ്കെടുത്തിരുന്നില്ല. ബുധനാഴ്‌ച വൈകീട്ട്‌ ഫ്‌ളാറ്റിനു പുറത്തായുള്ള ബാല്‍ക്കണിക്കു സമീപം ചവിട്ടുപടിയില്‍ നിന്ന്‌ ഇറങ്ങവേ താഴേക്കുവീഴുകയായിരുന്നുവെന്ന്‌ ബന്ധുക്കള്‍ പറഞ്ഞു. അപകടം നടന്ന ഉടന്‍ ഇവരെ ആസ്‌പത്രിയില്‍ എത്തിക്കുകയായിരുന്നു.

ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന'ബഡ്ഡി എന്ന ചിത്രത്തിനു പുറമെ'ക്യൂ', 'ഫ്‌ളാറ്റ്‌ നമ്പര്‍ ബി, പ്രണയകഥ എന്നീ ചിത്രങ്ങളിലും ഇവര്‍ ഇപ്പോള്‍ അഭിനയിക്കുന്നുണ്ടായിരുന്നു. മുംബൈയിലാണ്‌ താമസമെങ്കിലും ഷൂട്ടിങ്ങ്‌ തിരക്കുകളെ തുടര്‍ന്ന്‌ കുടുംബത്തോടൊപ്പം ഏതാനും നാളുകളായി എറണാകുളത്താണ്‌.
ഫ്‌ളാറ്റില്‍ നിന്നു വീണ നടി സ്വര്‍ണ തോമസിന്റെ നില ഗുരതരംഫ്‌ളാറ്റില്‍ നിന്നു വീണ നടി സ്വര്‍ണ തോമസിന്റെ നില ഗുരതരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക