Image

മഞ്ജു വാര്യര്‍ എത്തുന്നു; പരസ്യചിത്രത്തിലൂടെ ബച്ചനൊപ്പം

Published on 21 June, 2013
മഞ്ജു വാര്യര്‍ എത്തുന്നു; പരസ്യചിത്രത്തിലൂടെ ബച്ചനൊപ്പം
കൊച്ചി: കേരളം കാത്തിരുന്ന ക്ലൈമാക്‌സ് ഇതാ. ഉദ്വേഗങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വിരാമിട്ടുകൊണ്ട് മഞ്ജു വാര്യര്‍ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുന്നു. പതിനാലു വര്‍ഷത്തിനുശേഷമുള്ള തിരിച്ചുവരവ് ഒരു പരസ്യചിത്രത്തിലൂടെയാണ്. അതും സാക്ഷാല്‍ ബിഗ് ബിയ്‌ക്കൊപ്പം. പരസ്യത്തിന്റെ ചിത്രീകരണം ഈ മാസം അവസാനം ആരംഭിക്കും. ഇതാദ്യമായിട്ടാണ് മഞ്ജു ഒരു പരസ്യചിത്രത്തില്‍ മുഖം കാണിക്കുന്നത്.

കല്ല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പരസ്യചിത്രത്തിലാണ് മഞ്ജു എത്തുന്നത്. ബിഗ് ബിയ്‌ക്കൊപ്പമുള്ള ഈ ലോഞ്ച് രണ്ടാം വരവില്‍ ബോളിവുഡില്‍ പോലും മഞ്ജുവിന്റെ ഡിമാന്‍ഡ് കൂട്ടുമെന്ന് ഉറപ്പാക്കിയിരിക്കുകയാണ്.

മഞ്ജു വാര്യര്‍ എത്തുന്നു; പരസ്യചിത്രത്തിലൂടെ ബച്ചനൊപ്പം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക