Image

എസ്.എസ്.എല്‍.സി ചോദ്യ ചോര്‍ച്ച: പ്രതികള്‍ക്ക് മൂന്നു വര്‍ഷംവീതം തടവ്‌

Published on 30 September, 2011
എസ്.എസ്.എല്‍.സി ചോദ്യ ചോര്‍ച്ച: പ്രതികള്‍ക്ക് മൂന്നു വര്‍ഷംവീതം തടവ്‌

കൊച്ചി: എസ്.എസ്.എല്‍ .സി ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ട് പ്രതികള്‍ക്ക് മൂന്നു വര്‍ഷം തടവും മുപ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. ചെന്നൈ കൃഷ്ണസ്ട്രീറ്റിലെ സിന്ധു സുരേന്ദ്രന്‍, തിരുവനന്തപുരം വഞ്ചിയൂര്‍ ഖാദി ബോര്‍ഡിന് സമീപം താമസിക്കുന്ന ബിന്ദു വിജയന്‍ എന്നിവരെയാണ് എറണാകുളം പ്രത്യേക സി.ബി.ഐ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. പ്രത്യേക കോടതി ജഡ്ജി എസ്.വിജയകുമാര്‍ ആണ് ശിക്ഷ പ്രഖ്യാപിച്ചത്.

2005ലെ എസ്.എസ്.എല്‍ .സി പ്രധാനപരീക്ഷയുടെയും മോഡല്‍ പരീക്ഷയുടെയും ചോദ്യപേപ്പറുകള്‍ ചെന്നൈയിലെ പ്രസ്സില്‍ നിന്ന് മോഷ്ടിച്ചുവെന്നാണ് പ്രതികള്‍ക്കെതിരായ കേസ്. കേസില്‍ മാപ്പുസാക്ഷിയാക്കപ്പെട്ട സുരേഷ് പ്രസ്സില്‍ നിന്ന് മോഷ്ടിച്ച ചോദ്യപേപ്പറുകള്‍ സിന്ധു സുരേന്ദ്രന് കൈമാറുകയായിരുന്നു. സിന്ധു പിന്നീട് ചോദ്യപേപ്പറുകള്‍ ബിന്ദു വിജയന് തിരുവനന്തപുരത്തേക്ക് അയച്ചുകൊടുത്തു. ബിന്ദുവിന്റെ മകന്‍ ഗൗതമിന് വേണ്ടിയായിരുന്നു ചോദ്യപേപ്പര്‍. ഗൗതം ഇത് സുഹൃത്തുക്കള്‍ക്ക് നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക