Image

അഫ്ഗാനിസ്ഥാനില്‍ നിന്നും ധൃതിപിടിച്ചുള്ള സൈനികപിന്മാറ്റം വേണ്ടെന്ന് ഇന്ത്യ

Published on 30 September, 2011
അഫ്ഗാനിസ്ഥാനില്‍ നിന്നും ധൃതിപിടിച്ചുള്ള സൈനികപിന്മാറ്റം വേണ്ടെന്ന് ഇന്ത്യ
അഫ്ഗാനിസ്ഥാനില്‍ നിന്നും ധൃതിപിടിച്ച് സൈനിക പിന്മാറ്റം വേണ്ടെന്ന് ഇന്ത്യ ഐക്യരാഷ്ട്രസഭയെ അറിയിച്ചു. അഫ്ഗാനിസ്ഥാനിലെ സമാധാനാവസ്ഥക്കും രാഷ്ട്രീയ സ്ഥിരതക്കും സുരക്ഷക്കും യഥാര്‍ത്ഥപ്രശ്‌നങ്ങള്‍ മനസ്സിലാക്കിയുള്ള നടപടി അത്യാവശ്യമാണ്.

പെട്ടന്നുള്ള സൈനിക പിന്മാറ്റം അപക്വമാകുമെന്നും ഐക്യരാഷ്ട്രസഭയിലെ സ്ഥിരം പ്രതിനിധി ഹര്‍ദീപ് സിങ് പുരി തീവ്രവാദ വിരുദ്ധസമതിയില്‍ പറഞ്ഞു.

അല്‍ഖായ്ദയും ലഷ്‌കര്‍ ഇ തൊയ്ബയും പോലുള്ള തീവ്രവാദ സിന്‍ഡിക്കേറ്റുകള്‍ അഫ്ഗാനിലും പരിസരത്തും സജീവമായി പ്രവര്‍ത്തിക്കുന്ന രാജ്യത്തിന്റെ സ്ഥിരതക്ക് വിഘാതം സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക