Image

ബി.ജെ.പി. നിര്‍വാഹക സമിതി: മോഡിയും യെദ്യൂരപ്പയും വിട്ടുനിന്നു

Published on 30 September, 2011
ബി.ജെ.പി. നിര്‍വാഹക സമിതി: മോഡിയും യെദ്യൂരപ്പയും വിട്ടുനിന്നു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വെള്ളിയാഴ്ച തുടങ്ങിയ ബി.ജെ.പി. ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ നിന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയും കര്‍ണാടക മുന്‍മുഖ്യമന്ത്രി യെദ്യൂരപ്പയും വിട്ടുനിന്നു.

നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ഒമ്പതു ദിവസം ഉപവാസമെടുക്കുന്നതിലാണ് മോഡി സമ്മേളനത്തില്‍ പങ്കെടുക്കാത്തതെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. സംസ്ഥാനത്തു നിന്ന് പുറത്തുപോകില്ലെന്ന് മോഡി നേരത്തെ തന്നെ സൂചന നല്‍കിയിരുന്നുവെന്നാണ് അറിയുന്നത്.

എന്നാല്‍ യെദ്യൂരപ്പയുടെ അസാന്നിധ്യത്തിന് കാരണമൊന്നും വെളിപ്പെടുത്തിയിട്ടില്ല. ശനിയാഴ്ച വരെയാണ് നിര്‍വാഹക സമിതി യോഗം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക